ഒരല്പം മാറിയിരുന്നെങ്കില്‍..! രാത്രിയില്‍ ഗാരേജില്‍ സൈക്കിള്‍ വയ്ക്കാന്‍ എത്തിയ യുവാവ് കേട്ടത് സീല്‍ക്കാരശബ്ദം; അതിവിഷമുള്ള മുള്‍ഗ പാമ്പിന്റെ കടികൊണ്ടത് സൈക്കിള്‍ ടയറില്‍

രാ​ത്രി​യി​ലെ പ​തി​വ് സവാരിക്കു ശേ​ഷം വീ​ട്ടി​ലെ ഗാ​രേ​ജി​ൽ സൈ​ക്കി​ൾ വ​യ്ക്കാ​ൻ എ​ത്തി​യ ഓ​സ്ട്രേ​ലി​യ​യി​ലെ ആ​ലി​സ് സ്പ്രിം​ഗ്സ് സ്വ​ദേ​ശി​യാ​യ ടി​റോ​ണ്‍ പാ എ​ന്ന​യാ​ൾ നി​ല​ത്തു നി​ന്നും ഒ​രു സീൽക്കാരശ​ബ്ദം കേ​ട്ടു. സൈ​ക്കി​ളി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​താ​ണോ എ​ന്ന് സം​ശ​യി​ച്ച അ​ദ്ദേ​ഹം കൈ​യി​ലെ മൊ​ബൈ​ൽ ഫോ​ണി​ൽ ടോ​ർ​ച്ച് തെ​ളി​ച്ച് നി​ല​ത്തേ​ക്ക് നോ​ക്കി. അവിടുത്തെ കാ​ഴ്ച ക​ണ്ട അ​ദ്ദേ​ഹം ഞെ​ട്ടി. ഒ​രു മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ല​ത്ത് നീ​ണ്ടു നി​വ​ർ​ന്നു​കി​ട​ന്ന​ത് മു​ൾ​ഗ എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട വി​ഷപ്പാന്പ് ആ​യി​രു​ന്നു.

മു​ഖ​ത്തേ​ക്ക് വെ​ളി​ച്ചം വീ​ണ​തി​ൽ പ്ര​കോ​പി​ത​നാ​യ പാ​ന്പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ ക​ടി​ക്കാ​ൻ മു​ന്നോ​ട്ടാ​ഞ്ഞു. ഇ​തു ക​ണ്ട ടി​റോ​ണ്‍ കാ​ല് പി​ന്നി​ലേ​ക്ക് വ​ലി​ച്ച​തി​നാ​ൽ പാ​ന്പി​ന്‍റെ ക​ടി​യേ​റ്റ​ത് സൈ​ക്കി​ളി​ന്‍റെ ചക്രത്തിലാ​യി​രു​ന്നു. ഭ​യ​ന്നു പോ​യ അ​ദ്ദേ​ഹം സൈ​ക്കി​ൾ ഉ​പേ​ക്ഷി​ച്ച് അ​വി​ടെ നി​ന്നും ഓ​ടി പു​റ​ത്തു ക​ട​ന്നു. സമനില വീ​ണ്ടെ​ടു​ത്ത അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ പാ​ന്പ് പി​ടു​ത്ത​ക്കാ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​വ​ർ എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ട​യ​റി​ൽ പാ​ന്പ് ക​ടി​ച്ച ഭാ​ഗം പ​രി​ശോ​ധി​ച്ച അ​വ​ർ അ​തി​ൽ നി​ന്നും വി​ഷ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

അ​തിവി​ഷ​മു​ള്ള ഇനമാണ് മു​ൾ​ഗ​ക​ൾ. എ​ന്നാ​ൽ വി​ഷം ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞ് ദി​വ​സ​ത്തി​ന്‍റെ പ​കു​തി സ​മ​യം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മെ മ​ര​ണം സം​ഭ​വി​ക്കു​ക​യു​ള്ളു.

Related posts