മൂർഖൻ കുഞ്ഞുങ്ങളെ തുറന്നുവിട്ടത് ജനവാസമേഖലയിൽ; നാട്ടുകാർക്ക് ‘കട്ടക്കലിപ്പ് ’; സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ


എ​രു​മേ​ലി: ഉ​ൾ​വ​ന​ത്തി​ൽ വി​ടാ​തെ എ​രു​മേ​ലി​ക്ക്‌ സ​മീ​പ​ം ക​രി​മ്പി​ൻ​തോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി​യി​ൽ 35 മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളെ വ​ന​പാ​ല​ക​ർ തു​റ​ന്നു​വി​ട്ടെ​ന്ന് നാ​ട്ടു​കാ​ർ. പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ടം യൂ​ണി​റ്റു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വീ​ട്ട​മ്മ​മാ​ർ രം​ഗ​ത്തെ​ത്തി.

വ​നം വ​കു​പ്പ് പി​ടി​ക്കു​ന്ന പാ​മ്പു​ക​ളി​ൽ മി​ക്ക​തി​നെ​യും ക​രി​മ്പി​ൻ​തോ​ട് ഭാഗത്ത് വ​നാതിർത്തിയിലെ ജനവാസ മേ​ഖ​ല​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് മൂ​ലം നാ​ട്ടു​കാ​രി​ൽ പ​ല​ർ​ക്കും പാ​മ്പു​ക​ടി​യേ​ൽ​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക​ൾ നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് 35 മൂ​ർ​ഖ​ൻ പാ​മ്പ് കു​ഞ്ഞു​ങ്ങ​ളെ ഇ​വി​ടേ​ക്ക് തുറന്നു വി​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യ​ത്.

മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ മു​ട്ട​ക​ളി​ൽ നി​ന്നു വി​രി​യി​ച്ചെ​ടു​ത്ത 35 മൂ​ർ​ഖ​ൻ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ന​പാ​ല​ക​ർ തു​റ​ന്നു​വി​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15നു ​മ​റി​യ​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ​നി​ന്നു കി​ട്ടി​യ മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ 35 മു​ട്ട​ക​ളാ​ണ് നാ​ല്പ​ത് ദി​വ​സ​ത്തോ​ളം ഇ​ൻ​ക്യൂ​ബേ​റ്റ​റി​ൽ വ​ച്ച് വി​രി​യി​ച്ചെ​ടു​ത്ത് ത​നി​യെ ജീ​വി​ക്കാ​ൻ പ്രാ​പ്തി​യാ​ക്കി​യ ശേ​ഷം വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ട​ത്.

പാ​റ​മ്പു​ഴ ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫീ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മു​ട്ട​ക​ളി​ൽ നി​ന്നു പാ​ന്പി​ൻ കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി ത​യാ​റാ​ക്കി ഒ​പ്പ് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​വി. ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment