സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​ങ്ങ​നെ ഉ​റ​ങ്ങാ​ൻ ക​ഴി​യും? ആടിയുലയുന്ന  വോട്ട് ഉറപ്പിക്കാൻ ഇ​ന്ന് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ  സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ ഇങ്ങനെ…


കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു നി​ർ​ണാ​യ​ക​മാ​ണ് ഇ​ന്നു പ​ക​ലും രാ​ത്രി​യും. ആ​ടി​യു​ല​യു​ന്ന വോ​ട്ടു​ക​ളും അ​ടി​യൊ​ഴു​ക്ക​ളും ഇ​ന്നു രാ​ത്രി​കൊ​ണ്ടു വോ​ട്ടിം​ഗ് ഡീ​ൽ ഉ​റ​പ്പി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ൾ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട് നി​ല ഉ​റ​പ്പി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് ഇ​ന്ന്.

പാ​ള​യ​ത്തി​ലെ പ​ട​യെ മെ​രു​ക്കാ​നും ആ​ടി​നി​ൽ​ക്കു​ന്ന​വ​രേ​യും ഉ​ട​ക്കി നി​ൽ​ക്കു​ന്ന​വ​രേ​യും നേ​രി​ൽ​ക​ണ്ട ത​ങ്ങ​ളു​ടെ വോ​ട്ട് ഉ​റ​പ്പി​ക്കു​ന്ന ഓ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​വു പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ചി​ല അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ൾ പോ​ലും ഇ​ന്നു രാ​ത്രി​കൊ​ണ്ടു സാ​ധ്യ​മാ​കും.

ഇ​തി​ൽ എ​തി​ർ​പാ​ർ​ട്ടി​ക്കാ​രും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും പു​രോ​ഗ​മ​ന വാ​ദി​ക​ളു​മൊ​ക്കെ​യു​ള്ള​തി​നാ​ൽ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​യി​രി​ക്കും നീ​ക്ക​ങ്ങ​ളോ​രോ​ന്നും. ഭാ​വി​യി​ൽ ഇ​തി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്പോ​ഴാ​ണ് വോ​ട്ട​ർ​മാ​ർ പോ​ലും മൂ​ക്ക​ത്ത് വി​ര​ൽ​വെ​ക്കു​ന്ന​ത്. അ​ത്ര സം​ശു​ദ്ധ​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ളാ​യി​രി​ക്കും.

അ​തി​സു​ന്ദ​ര​വും കു​റ​ച്ചു ലാ​ഭ​ക​ര​വു​മാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന​വ​രെ ഒ​പ്പം ചേ​ർ​ക്കു​ന്ന​തി​നു സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി നേ​താ​ക്ക​ന്മ​രും മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന​ത്. പാ​രി​തോ​ഷി​ക​മാ​യ​ല്ല, ഒ​രു സ​ന്തോ​ഷം പേ​രി​ലാ​ണ് ഇ​ന്നു ല​ഭി​ക്കു​ന്ന ഓ​ഫ​റി​നെ കാ​ണു​ന്ന​ത്.

പ​ണ​മാ​യും സ്ഥാ​ന​മാ​ന​ങ്ങ​ളാ​യും ഇ​ന്നു ഡീ​ലു​ക​ൾ ഉ​റ​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ന്ന​ണി​ക്കു സാ​ധ്യ​ത കു​റ​വു​ള്ള മേ​ഖ​ല​ക​ളി​ലും പ്രാ​ദേ​ശി​ക​മാ​യ ജ​ന​വി​കാ​ര​ത്തെ മാ​നി​ച്ചാ​യി​രി​ക്കും വോ​ട്ട് പി​ടി​ത്തം ന​ട​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു വാ​ക്കാ​ലും രേ​ഖാ​മൂ​ല​വും പ​രി​ഹാ​രം ന​ൽ​കി വോ​ട്ട് പി​ടി​ത്തം ത​കൃ​തി​യാ​കും.

ഇ​തി​നൊ​പ്പം പ​ണം ന​ൽ​കി​യു​ള്ള വോ​ട്ടു പി​ടി​ത്ത​വും മ​ദ്യ സ​ൽ​ക്കാ​ര​മു​ൾ​പ്പ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ന്ന് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ഏ​റെ വി​രു​ന്നു​ക​ൾ സൃ​ഷ്ടി​ക്കും.

Related posts

Leave a Comment