ഹോ​​ട്ട് സ​​ണ്‍; സി​​റ്റി​​യെ ഞെ​​ട്ടി​​ച്ച് ടോ​​ട്ട​​നം ഹോ​​ട്സ്പ​​ർ

ല​​ണ്ട​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​ന്‍റെ ഹോ​​ട്ട് സ​​ണ്‍ ആ​​യി കൊ​​റി​​യ​​ൻ താ​​രം സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ. സ​​ണ്ണി​​ന്‍റെ ഗോ​​ളി​​ൽ ടോ​​ട്ട​​നം സ്വ​​ന്തം മൈ​​താ​​ന​​ത്ത് ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ആ​​ദ്യ പാ​​ദ ക്വാ​​ർ​​ട്ട​​റി​​ൽ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ 0-1നു ​​കീ​​ഴ​​ട​​ക്കി. 13-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​ന​​ൽ​​റ്റി​​കി​​ക്ക് തു​​ല​​ച്ച സെ​​ർ​​ജി​​യോ അ​​ഗ്വെ​​യ്റോ സി​​റ്റി​​ക്ക് ലീ​​ഡ് നേ​​ടാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​പ്പെ​​ടു​​ത്തി.

സ്പോ​​ട്ട് കി​​ക്ക് ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​തി​​രു​​ന്ന​​ത് സി​​റ്റി​​യു​​ടെ മു​​ന്നോ​​ട്ടു​​ള്ള പ്ര​​യാ​​ണ​​ത്തെ ബാ​​ധി​​ച്ചേ​​ക്കും. യൂ​​റോ​​പ്യ​​ൻ ലീ​​ഗി​​ലെ നോ​​ക്കൗ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ പാ​​ദ​​ത്തി​​ൽ ജ​​യി​​ച്ച​​പ്പോ​​ഴൊ​​ക്കെ ടോ​​ട്ട​​നം അ​​ടു​​ത്ത റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി​​യി​​ട്ടു​​ണ്ട്. ഇം​​ഗ്ലീ​​ഷ് എ​​തി​​രാ​​ളി​​ക്കെ​​തി​​രേ യൂ​​റോ​​പ്യ​​ൻ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യ ക​​ഴി​​ഞ്ഞ അ​​ഞ്ച് ത​​വ​​ണ​​യും സി​​റ്റി​​ക്ക് ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

പ്രീ​​മി​​യ​​ർ ലീ​​ഗ് മു​​ൻ​​നി​​ര​​ക്കാ​​രാ​​യ ടോ​​ട്ട​​ന​​വും സി​​റ്റി​​യും കൊ​​ന്പു​​കോ​​ർ​​ത്ത​​പ്പോ​​ൾ പ​​ന്ത​​ട​​ക്ക​​ത്തി​​ലൊ​​ഴി​​ച്ച് ആ​​തി​​ഥേ​​യ​​ർ​​ക്കാ​​യി​​രു​​ന്നു ആ​​ധി​​പ​​ത്യം. 55-ാം മി​​നി​​റ്റി​​ൽ ഫാ​​ബി​​യാ​​ൻ ഡെ​​ൽ​​ഫു​​മാ​​യു​​ള്ള കൂ​​ട്ടി​​യി​​ടി​​യി​​ൽ ക​​ണ​​ങ്കാ​​ലി​​ൽ ച​​വി​​ട്ടേ​​റ്റ് പ​​രി​​ക്കു​​മാ​​യി ഹാ​​രി കെ​​യ്ൻ ക​​ളം​​വി​​ട്ട​​ത് ടോ​​ട്ട​​ന​​ത്തി​​ന് ക്ഷീ​​ണ​​മാ​​യി. എ​​ന്നാ​​ൽ, 78-ാം മി​​നി​​റ്റി​​ൽ ക്രി​​സ്റ്റ്യ​​ൻ എ​​റി​​ക്സ​​ണി​​ന്‍റെ പാ​​സി​​ൽ​​നി​​ന്ന് സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ നി​​ലം​​പ​​റ്റെ​​യു​​ള്ള ഷോ​​ട്ടി​​ലൂ​​ടെ വ​​ല കു​​ലു​​ക്കി. സ​​ണ്‍ ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.

പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ 80 പോ​​യി​​ന്‍റു​​മാ​​യി സി​​റ്റി ര​​ണ്ടാ​​മ​​തും 64 പോ​​യി​​ന്‍റു​​മാ​​യി ടോ​​ട്ട​​നം നാ​​ലാ​​മ​​തു​​മാ​​ണ്. അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച രാ​​ത്രി 12.30ന് ​​സി​​റ്റി​​യു​​ടെ ത​​ട്ട​​ക​​മാ​​യ എ​​ത്തി​​ഹാ​​ദ് സ്റ്റേഡി​​യ​​ത്തി​​ലാ​​ണ് ര​​ണ്ടാം പാ​​ദ ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം.

സ​​ണ്‍ 18

സീ​​സ​​ണി​​ൽ ടോ​​ട്ട​​ന​​ത്തി​​നാ​​യി സ​​ണ്‍ നേ​​ടു​​ന്ന 18-ാം ഗോ​​ളാ​​ണ് സി​​റ്റി​​ക്കെ​​തി​​രേ പി​​റ​​ന്ന​​ത്. 40 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നാ​​ണി​​ത്. 2017-18 സീ​​സ​​ണി​​ൽ 53 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 18 ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു. സി​​റ്റി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ നാ​​ല് ത​​വ​​ണ ഷോ​​ട്ടു​​തി​​ർ​​ത്ത കൊ​​റി​​യ​​ൻ താ​​രം അ​​തി​​ൽ ര​​ണ്ടെ​​ണ്ണം ഗോ​​ളി​​ലേ​​ക്കാ​​യി​​രു​​ന്നു ല​​ക്ഷ്യം​​വ​​ച്ച​​ത്.

2008-09നു​​ശേ​​ഷം ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ഏ​​റ്റ​​വും അ​​ധി​​കം പെ​​ന​​ൽ​​റ്റി ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ താ​​ര​​മെ​​ന്ന നാ​​ണ​​ക്കേ​​ട് അ​​ഗ്വെ​​യ്റോ​​യ്ക്ക് ല​​ഭി​​ച്ചു (നാ​​ല്). ടോ​​ട്ട​​നം ഗോ​​ളി ഹ്യൂ​​ഗോ ലോ​​റി​​സ് 2019ൽ ​​നേ​​രി​​ട്ട മൂ​​ന്ന് പെ​​ന​​ൽ​​റ്റി​​യും ര​​ക്ഷ​​പ്പെ​​ടു​​ത്തി.

Related posts