ഹ​​ർ​​ഭ​​ജ​​നും താ​​ഹി​​റും വൈ​​നി​​നു സ​​മം: ധോ​​ണി

ചെ​​ന്നൈ: പ്രാ​​യം​​ കൂ​​ടും തോ​​റും വീ​​ര്യ​​മേ​​റു​​ന്ന വൈ​​ൻ പോ​​ലെ​​യാ​​ണ് ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗും ഇ​​മ്രാ​​ൻ താ​​ഹി​​റു​​മെ​​ന്ന് ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ടീ​​മാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ നാ​​യ​​ക​​ൻ എം.​​എ​​സ്. ധോ​​ണി. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ശേ​​ഷ​​മാ​​ണ് മു​​പ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ ധോ​​ണി മു​​പ്പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ ഹ​​ർ​​ഭ​​ജ​​നെ​​യും നാ​​ൽ​​പ്പ​​തു​​കാ​​ര​​നാ​​യ താ​​ഹി​​റി​​നെ​​യും പ്ര​​ശം​​സി​​ച്ച​​ത്. ഏ​​തു സ​​മ​​യ​​ത്തും ആ​​ശ്ര​​യി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന താ​​ര​​മാ​​ണ് താ​​ഹി​​റെ​​ന്നും ധോ​​ണി പ​​റ​​ഞ്ഞു.

കോ​​ൽ​​ക്ക​​ത്ത​​യ്ക്കെ​​തി​​രേ ഹ​​ർ​​ഭ​​ജ​​ൻ നാ​​ല് ഓ​​വ​​റി​​ൽ 15 റ​​ണ്‍​സി​​ന് ര​​ണ്ടും താ​​ഹി​​ർ 21 ര​​ണ്‍​സി​​ന് ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ഴ്ത്തി. 20 റ​​ണ്‍​സി​​ന് മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ദീ​​പ​​ക് ചാ​​ഹ​​റാ​​യി​​രു​​ന്നു മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.

ഇ​​വ​​രു​​ടെ ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ ക​​രു​​ത്തി​​ൽ ചെ​​ന്നൈ കോ​​ൽ​​ക്ക​​ത്ത​​യെ 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​തി​​ന് 108ൽ ​​ഒ​​തു​​ക്കി. 17.2 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 111 റ​​ണ്‍​സ് നേ​​ടി ചെ​​ന്നൈ ജ​​യ​​ത്തി​​ലെ​​ത്തു​​ക​​യും ചെ​​യ്തു. ചെ​​ന്നൈ​​യു​​ടെ അ​​ഞ്ചാം ജ​​യ​​മാ​​ണി​​ത്.

Related posts