ആരോ ചെയ്തത ചതി, എ​ന്നെ ‘പോ​ൺ താ​രം’ എന്നു വി​ളി​ച്ചു; ദുരനുഭവം പറഞ്ഞ് ഉർഫി ജാവേദ്

ബോ​ളി​വു​ഡ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ർ​ന്ന ഹോ​ട്ട് ന​ടി​യാ​ണ് ഉ​ർ​ഫി ജാ​വേ​ദ്. ഓ​രോ ത​വ​ണ​യും വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള ഉ​ർ​ഫി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രാ​റു​ണ്ട്.

എ​ന്നാ​ൽ അ​തൊ​ന്നുംത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് താ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ഴി​താ, ഉ​ർ​ഫി ത​നി​ക്ക് ചെ​റു​പ്പ​ത്തി​ൽ നേ​രി​ട്ട ദു​ര​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഉ​ർ​ഫി ജാ​വേ​ദി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ-“”പ​തി​ന​ഞ്ചാം വ​യ​സി​ലാ​യി​രു​ന്നു എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്കം. എ​ന്‍റെ പ്രൊ​ഫൈ​ൽ ചി​ത്രം ഒ​രാ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അശ്ലീല സൈ​റ്റി​ലി​ടു​ക​യാ​യി​രു​ന്നു.

ഇ​ത​റി​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രും എ​ന്നെ കു​റ്റ​പ്പെ​ടു​ത്തി തു​ട​ങ്ങി. എ​ല്ലാ​വ​രും എ​ന്നെ ‘പോ​ൺ താ​രം’എ​ന്ന്‌ വി​ളി​ച്ചു. എ​ന്‍റെ അ​ച്ഛ​ൻ പോ​ലും എ​ന്നെ അ​ങ്ങ​നെ കാ​ണാ​ൻ തു​ട​ങ്ങി.

സ​ത്യം പ​റ​യാ​ൻ അ​നു​വ​ദി​ക്കാ​തെ എ​ന്നെ ഒ​രു​പാ​ട് ത​ല്ലു​ക​യും ചെ​യ്തു. പ്ര​ശ്നം നേ​രി​ട്ട എ​ന്നെ എ​ന്തി​നാ​ണ് അ​വ​ർ മ​ർ​ദി​ക്കു​ന്ന​തെ​ന്ന് പ​ല​വ​ട്ടം ഞാ​ൻ ചി​ന്തി​ച്ചു.

എ​ന്‍റെ വീ​ട്ടു​കാ​ർ എ​ന്നെ വി​ശ്വ​സി​ക്കാ​ൻ ത​യാ​റാ​യി​ല്ല. എ​ല്ലാം സ​ഹി​ച്ച് ര​ണ്ട് വ​ർ​ഷം വീ​ട്ടി​ൽ പി​ടി​ച്ചു നി​ന്നു. ഒ​ടു​വി​ൽ, പ​തി​നേ​ഴാ​മ​ത്തെ വ​യ​സി​ൽ ഞാ​ൻ വീ​ട് വി​ട്ടി​റ​ങ്ങി. ഞാ​ൻ എ​ന്‍റെ സ​ഹോ​ദ​രി​മാ​ർ​ക്കൊ​പ്പ​മാ​ണ് വീ​ട് വി​ട്ട​ത്.

ആ​ദ്യം ല​ക്നൗ​വി​ലേ​ക്കാ​യി​രു​ന്നു ഞാ​ൻ പോ​യ​ത്. അ​വി​ടെ കു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​നെ​ടു​ത്താ​ണ് ജീ​വി​തം മു​ൻ​പോ​ട്ട് കൊ​ണ്ടു​പോ​യ​ത്.

പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ പോ​കു​ക​യും അ​വി​ടെ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ക്കു​ക​യും ചെ​യ്തു. അ​വി​ടെ ഒ​രു കോ​ൾ സെ​ന്‍റ​റി​ൽ ജോ​ലി ല​ഭി​ച്ചെ​ങ്കി​ലും അ​ത് തു​ട​ർ​ന്നുകൊ​ണ്ട് പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​വി​ടെനി​ന്ന് മും​ബൈ​യി​ലേ​ക്ക് പോ​കു​ക​യും ഒ​ഡീ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​ട​ങ്ങു​ക​യും ചെ​യ്തു. അ​ങ്ങ​നെ​യാ​ണ് ടെ​ലി​വി​ഷ​ൻ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്”- ഉ​ർ​ഫി ജാ​വേ​ദ് പ​റ​യു​ന്നു.

Related posts

Leave a Comment