ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സൊ​നാ​ലി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ബി​ജെ​പി എം​എ​ൽ​എ

കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സൊ​നാ​ലി ബെ​ദ്രെ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ബി​ജെ​പി എം​എ​ൽ​എ റാം ​ക​ദം. വി​വാ​ഹം ചെ​യ്യാ​ൻ വി​സ​മ്മ​തി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ ഞാ​ൻ സ​ഹാ​യി​ക്കാം എ​ന്ന് പ്ര​സം​ഗി​ച്ച് വിവാദത്തിലായ റാം ​ക​ദം ത​ന്നെ​യാ​ണ് വീ​ണ്ടും പു​ലി​വാ​ല് പി​ടി​ച്ച​ത്.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലു​ള്ള സൊ​നാ​ലി മ​രി​ച്ചെ​ന്ന് ട്വി​റ്റ​റി​ലാ​ണ് റാം ​ക​ദം കു​റി​ച്ച​ത്. കൂ​ടാ​തെ അ​വ​ർ​ക്കു വേ​ണ്ടി ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ട്വീ​റ്റ് നീ​ക്കം ചെ​യ്ത അ​ദ്ദേ​ഹം, പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ റൂ​മ​റാ​യി​രു​ന്നു​വെ​ന്നും സൊ​നാ​ലി​യു​ടെ രോ​ഗം എ​ത്ര​യും വേ​ഗം ഭേ​ദ​പ്പെ​ടു​വാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും കു​റി​ച്ചു.

Related posts