പൃഥ്വിരാജ് ആക്ഷൻ പറഞ്ഞു; ലാലേട്ടനും ആരാധകരും ഒന്നിച്ചഭിനയിച്ചു

ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ൽ നി​ന്ന് പൃ​ഥ്വി​രാ​ജ് ആ​ക്‌​ഷ​ൻ പ​റ​ഞ്ഞു. ലൂ​സി​ഫ​റി​ലെ നാ​യ​ക ക​ഥ​പാ​ത്ര​മാ​യി മോ​ഹ​ൻ​ലാ​ൽ മാ​റി, ലാ​ലേ​ട്ട​ൻ ഫാ​ൻ​സ് ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചു നി​ന്ന് ലാ​ലേ​ട്ട​ന്‍റെ അ​ഭി​ന​യം ലൈ​വാ​യി ക​ണ്‍​കു​ളി​ർ​ക്കെ ക​ണ്ടു…

മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ന്‍റെ ഷൂ​ട്ടിം​ഗ് കാ​ണാ​നും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നും ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ഫ്ളെ​ഓ​വ​റി​ൽ എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ്. സി​നി​മ​യു​ടെ നി​ർ​ണാ​യ​ക രം​ഗ​മാ​ണ് ഇ​ന്ന​ലെ ഫ്ളെ​ഓ​വ​റി​ൽ വ​ച്ചു ചി​ത്രീ​ക​രി​ച്ച​ത്.

ഫ്ളൈ​ഓ​വ​ർ സീ​നി​ൽ ആ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ളാ​ണ് അ​ഭി​ന​യി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ പൃ​ഥ്വി​രാ​ജി​ന്‍റെ​യും ജ​ന്മ​നാ​ടാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടു പേ​ർ​ക്കും ആ​രാ​ധ​ക​ർ ഏ​റെ​യു​ണ്ട്. അ​വ​രെ​യാ​ണ് ഈ ​വേ​ഷ​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​വ​രം മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ആ​രാ​ധ​ക​ർ എ​ത്തി​ച്ചേ​ർ​ന്നു.

മോ​ഹ​ൻ​ലാ​ലി​നെ കൂ​ടാ​തെ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ജോ​ണ്‍ വി​ജ​യ് തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. സു​ജി​ത് വാ​സു​ദേ​വ് രം​ഗം പ​ക​ർ​ത്തി. റോ​ഡ് അ​ട​ച്ചാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം ത​ല​സ്ഥാ​ന​ത്തെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു ലൂ​സി​ഫ​റി​ന്‍റെ ചി​ത്രീ​ക​ര​ണം.

സാ​യ് കു​മാ​റും ശി​വ​ജി ഗു​രു​വാ​യൂ​രു​മാ​ണ് ഇ​വി​ട​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ലൂ​സി​ഫ​റി​ൽ മ​ഞ്ജു​വാ​ര്യ​ർ, ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി, ടൊ​വി​നോ തോ​മ​സ്, ഇ​ന്ദ്ര​ജി​ത്ത് , സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ,തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്.

Related posts