ഗൂഗിളില്‍ ഇന്ത്യ തെരഞ്ഞത് നിഗൂഢ പെണ്‍കുട്ടിയെ! പ്രധാനമന്ത്രിയുടെ സ്ഥാനം താഴേയ്ക്ക്

southlive_2016-12_7c1d2a51-e792-4831-8296-d067d2c05f56_girlനോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ഓണ്‍ലൈന്‍ ലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് സോനം ഗുപ്ത. 2016 ല്‍ ഗൂഗിള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നതും ഈ പേരാണ്. അതായത് ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും അധികം തെരയപ്പെട്ട വാക്കുകളില്‍ ഒന്നാണ്  സോനം ഗുപ്ത.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം 500, 1000 നോട്ടുകളില്‍ ‘ സോനം ഗുപ്തയെ വിശ്വസിക്കാന്‍ പറ്റില്ല’ എന്നര്‍ത്ഥം വരുന്ന ‘ സോനം ഗുപ്ത ബേവഹ ഹേ’ എന്ന ഹിന്ദി എഴുത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ നിഗൂഢ പെണ്‍കുട്ടിയെക്കുറിച്ച് സോഷ്യല്‍ മീഡിയകളിലും മറ്റും വളരെയധികം ചര്‍ച്ചകള്‍ നടന്നിരുന്നു.  പെണ്‍കുട്ടിയെക്കുറിച്ചറിയാന്‍ നടത്തിയ തെരച്ചിലുകള്‍ അവളെ ഗൂഗിളില്‍ ട്രെന്‍ഡിംഗ് ആക്കുകയായിരുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പട്ടികയില്‍ ഒന്നാമത്. ഒളിമ്പിക് മെഡല്‍ ജേതാവ് പി വി സിന്ധുവാണ് രണ്ടാം സ്ഥാനത്ത്. ഒളിമ്പിക്‌സില്‍ മെഡല്‍ ജേതാവായ ദീപ കര്‍മാക്കറിന് പോലും സോനം ഗുപ്തയ്ക്ക് താഴെയാണ് സ്ഥാനം. ലോക പ്രശസ്തരുടെയും കരുത്തരുടെയും പട്ടികയില്‍ സ്ഥിരം മുന്‍നിരയില്‍ സ്ഥാനം പിടിക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഗൂഗിള്‍ ഇന്ത്യയുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ഇടംപിടിക്കാന്‍ സാധിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമായി.

Related posts