സോ​ണി​യ വീണ്ടും വരുന്നു…

Soniya0703

മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി ഹൊ​റ​ർ മൂ​ഡി​ൽ ഒരുക്കു​ന്ന അ​ഗ​ല്യ​യി​ൽ സോ​ണി​യ അ​ഗ​ർ​വാ​ൾ നാ​യി​ക​യാ​കു​ന്നു. തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര​വേ​ദി​യി​ൽ ഒ​രു​കാ​ല​ത്ത് മി​ന്നി​ത്തി​ള​ങ്ങി​യി​രു​ന്ന സോ​ണി​യ​യു​ടെ മ​ട​ങ്ങി​വ​ര​വി​ന് വേ​ദി​യൊ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന സ​വി​ശേ​ഷ​ത​യോ​ടെ​യാ​ണ് അ​ഗ​ല്യ എ​ത്തു​ന്ന​ത്.

 
വി​ഷ്വ​ൽ മീ​ഡി​യാ​രം​ഗ​ത്തെ പ്ര​ശ​സ്ത ബാ​ന​റാ​യ സാ​ഗ​രം ഫി​ലിം ക​ന്പ​നിയാ​ണ് അ​ഗ​ല്യ നി​ർ​മി​ക്കു​ന്ന​ത്. ക​ന്പ​നി​യു​ടെ അ​മ​ര​ക്കാ​ര​നാ​യ ഷി​ജി​ൻ​ലാ​ൽ ആ​ണ് ചി​ത്രം നി​ർ​മ്മി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​ടെ​യും വീ​ഡി​യോ ആ​ൽ​ബ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ഷി​ജി​ൻ​ലാ​ൽ, ഈ​യ​ടു​ത്ത് മോ​ഹ​ൻ​ലാ​ലി​നെ പ്ര​കീ​ർ​ത്തി​ച്ച്, മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ ​ടു ലാ​ലേ​ട്ട​ൻ-​മ​ല​യാ​ള സി​നി​മ എ​ന്ന വീഡിയോ ആ​ൽ​ബം യു​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി​രു​ന്നു ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളോ​ടു കി​ട​പി​ടി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.

 

ഹൊ​റ​ർ മൂ​ഡി​ലു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ ങ്കി​ലും ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷാ​ചി​ത്ര​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​ന്ന് ആ​ദ്യ​ത്തേ​തെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗി​ലും വി​ഷ്വ​ൽ ഇ​ഫ​ക്ട്സി​ലു​മെ​ല്ലാം ഹോ​ളി​വു​ഡ് സാ​ങ്കേ​തി​ക​വി​ദ​ഗ്ധരാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ ചെ​ന്നൈ എവിഎം സ്റ്റു​ഡി​യോ ഫ്ളോ​റി​ൽ ന​ട​ന്നു.

 
ഒ​ര​മ്മ​യു​ടെ​യും അ​വ​രു​ടെ ര​ണ്ട ു കു​ട്ടി​ക​ളു​ടെ​യും ജീ​വി​ത​ത്തി​ലേ​ക്ക് പു​റ​ത്തു​നി​ന്നൊ​രാ​ൾ എ​ത്തു​ന്ന​തോ​ടെ സം​ഭ​വി​ക്കു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന് വി​ഷ​യ​മാ​കു​ന്ന​ത്.
ചി​ത്ര​ത്തി​ലെ ഒ​രു ഹൈ​ലൈ​റ്റ് റോ​ളി​ൽ തെ​ന്നി​ന്ത്യ​യി​ലെ ഒ​രു പ്ര​ശ​സ്ത താ​രം അ​ഭി​ന​യി​ക്കും. സോ​ണി​യ അ​ഗ​ർ​വാ​ളി​നു പു​റ​മേ പ്ര​ദു​ന ബെ​ന​ഡി​ക്ട് (ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ ക​ട്ടു​റു​ന്പ് ഫെ​യിം പി​ങ്കി), ആ​ത്മി​ക എ​ന്നി​വ​രും അ​ഭി​നേ​താ​ക്ക​ളാ​യെ​ത്തു​ന്നു. മ​റ്റു താ​ര​നി​ർ​ണയം ന​ട​ന്നു​വ​രു​ന്നു.

 
ബാ​ന​ർ-​സാ​ഗ​രം ഫി​ലിം ക​ന്പ​നി, നി​ർ​മാ​ണം, സം​വി​ധാ​നം-​ഷി​ജി​ൻ​ലാ​ൽ, കോ-​പ്രൊ​ഡ്യൂ​സ​ർ-​സാ​ജു എ​സ്.​സ​ത്യ​ൻ, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-ഷി​ബി​ൻ​ഷാ, ഛായാ​ഗ്ര​ഹ​ണം-​സു​രേ​ഷ് പ​ത്മ​നാ​ഭ​ൻ, സം​ഗീ​തം-​ആ​ദി​ഷ് ഉ​ത്രി​യ​ൻ, എ​ഡി​റ്റിം​ഗ്, വി.​എ​ഫ്.​എ​ക്സ്.-​ഫി​ൽ​ചാ​ര​റ്റ് ആൻഡ് ടീം (​ഹോ​ളി​വു​ഡ്), പി.​ആ​ർ.​ഒ -അ​ജ​യ് തു​ണ്ടത്തി​ൽ, ഗു​ണ, കോ​റി​യോ​ഗ്രാ​ഫി- എ​ൽ.​കെ.​ആ​ന്‍റ​ണി, ആ​ക്്ഷൻ-​ത​വ​സി​രാ​ജ്, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ-​ജി​തി​ൻ ജൂ​ഡി കു​ര്യാ​ക്കോ​സ്, ഉ​ല്ലാ​സ്, പ്രൊ. ​ക​ണ്‍​ട്രോ​ള​ർ-​അ​നൂ​പ് കാ​രാ​ട്, ക​ല-​സി.​എ​സ്.​സൈ​മ​ണി, കോ​സ്റ്റ്യും ഡി​സൈ​ന​ർ-​ഷി​ൻ​സി സാ​ലു, ച​മ​യം-​സി​ജി​ൻ കൊ​ട​ക​ര, മാ​നേ​ജ​ർ-​അ​ഖി​ൽ ക​ട​വൂ​ർ, സ്റ്റി​ൽ​സ്-​ശ്രീ​ജി​ത്ത്.​കെ.​എ​സ്., പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ-​വി​ഷ്വ​ൽ തോ​ട്ട്സ് ഹ​രി. ചി​ത്രീ​ക​ര​ണം ഉ​ട​ൻ  ആ​രം​ഭി​ക്കും.     -അ​ജ​യ് തു​ണ്ട ത്തി​ൽ

Related posts