സം​ഗീ​ത​വ​ഴി​യി​ലാ​ണ് ഈ ​വീ​ട്ട​മ്മ​മാ​ർ..! സം​ഗീ​ത​ത്തോ​ടു​മു​ള്ള ഒ​ടു​ങ്ങാ​ത്ത അ​ഭി​നി​വേ​ശത്തിൽ വീ​ട്ട​മ്മ​മാർ ഒന്നിച്ചു;  അഞ്ചുപേർ ചേർന്ന് സോപാനസംഗീതം ആലപിച്ച് വ്യത്യസ്തരാവുകയാണ് വീട്ടമ്മമാർ

വ​ട​ക്ക​ഞ്ചേ​രി: ക​ല​യോ​ടും സം​ഗീ​ത​ത്തോ​ടു​മു​ള്ള ഒ​ടു​ങ്ങാ​ത്ത അ​ഭി​നി​വേ​ശം വീ​ട്ട​മ്മ​മാ​രെ ഒ​ന്നി​പ്പി​ച്ച​പ്പോ​ൾ അ​ത് പു​തി​യ പ​രീ​ക്ഷ​ണ വി​ജ​യ​മാ​യി. പാ​ല​ക്കാ​ട് മൂ​ത്താ​ൻ​ത​റ​യി​ലെ പ്രി​യ സു​കു​മാ​ര​ൻ, വ​സ​ന്ത സു​ബ്ര​ഹ്്ണ്യ​ൻ, ശ്രീ​ജ ഗോ​പി, ശ​ശി​ക​ല ശി​വ​ൻ, ഗീ​ത അ​ച്യു​ത​ൻ എ​ന്നി​വ​രാ​ണ് സോ​പാ​ന​സം​ഗീ​ത​ത്തെ പു​തി​യ വ​ഴി​യി​ലൂ​ടെ ന​യി​ച്ച് ശ്ര​ദ്ധേ​യ​രാ​കു​ന്ന​ത്.

സോ​പാ​ന​സം​ഗീ​തം പാ​ടു​ന്ന​ത് ഇ​തു​വ​രെ ഒ​രാ​ൾ മാ​ത്ര​മാ​യി​ട്ടാ​യി​രു​ന്നു. സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ലാ​യാ​ലും ഒ​റ്റ​യ്ക്കാ​ണ് അ​ഷ്ട​പ​ദി അ​വ​ത​രി​പ്പി​ക്കു​ക. എ​ന്നാ​ൽ ഇ​തി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് അ​തും പ്രാ​യ​ഭേ​ദ​ങ്ങ​ളു​ടെ വൈ​വി​ധ്യ​ത്തി​ൽ ഇ​വ​ർ സോ​പാ​ന​സം​ഗീ​തം അ​വ​ത​രി​പ്പി​ച്ചു സം​ഗീ​ത​പ്രേ​മി​ക​ളു​ടെ മ​നം​ക​വ​രു​ക​യാ​ണ്.

ഗു​രു​വാ​യൂ​ർ ജ്യോ​തി​ദാ​സ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു സോ​പാ​ന സം​ഗീ​ത​പ​ഠ​നം. ഇ​തി​നു പ്ര​ചോ​ദ​ന​മാ​യ​ത് പ്ര​ശ​സ്ത ഇ​ട​യ്ക്ക വി​ദ്വാ​ൻ ഡോ. ​പ​ഴ​ന്പാ​ല​ക്കോ​ട് പ്ര​കാ​ശ​നാ​ണെ​ന്നു ഗ്രൂ​പ്പ് ലീ​ഡ​ർ പ്രി​യ സു​കു​മാ​ര​ൻ പ​റ​ഞ്ഞു.മ​ഹാ​ഗു​രു​ക്ക·ാ​രെ ചു​വ​ടു​പി​ടി​ച്ച് ഇ​ട​യ്ക്ക​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന പ്രി​യ സു​കു​മാ​ര​ൻ ക​ഥ​ക​ളി അ​വ​ത​ര​ണ​ത്തി​ലും ശ്ര​ദ്ധേ​യ​യാ​ണ്.

സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ഠി​ച്ച ക​ഥ​ക​ളി​യു​ടെ​യും അ​ഷ്ട​പ​ദി​യു​ടെ​യും ഓ​ർ​മ​ക​ൾ വി​ള​ക്കി​യെ​ടു​ത്താ​ണ് ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​മ്മ​മാ​രും മു​ത്ത​ശി​മാ​രു​മൊ​ക്കെ​യാ​യ ഇ​വ​ർ ക​ല​യു​ടെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും ലോ​ക​ത്തേ​ക്ക് വീ​ണ്ടു​മെ​ത്തു​ന്ന​ത്.വീ​ട്ടു​ജോ​ലി​ക​ളെ​ല്ലാം ക​ഴി​ഞ്ഞ് രാ​വി​ലെ 11-നാ​ണ് മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും പ്രാ​ക്ടീ​സ് ന​ട​ത്തു​ക. എ​ല്ലാ​വ​രു​ടെ​യും വീ​ടു​ക​ൾ അ​ടു​ത്ത​ടു​ത്താ​യ​തി​നാ​ൽ ഒ​ഴി​വു​സ​മ​യം ക​ണ്ടെ​ത്തി പ​രി​പാ​ടി​ക​ൾ ചി​ട്ട​പ്പെ​ടു​ത്തും.

സ്ത്രീ​ക​ൾ ഇ​ട​യ്ക്ക​കൊ​ട്ടി സോ​പാ​ന​സം​ഗീ​തം പാ​ടു​ന്ന​തി​നാ​ൽ തു​ട​ക്ക​ത്തി​ലെ​ല്ലാം ചെ​റി​യ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും സം​ഗീ​ത പെ​രു​മ​ഴ​യി​ൽ എ​തി​ർ​പ്പു​ക​ൾ കൈ​യ​ടി​ക​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളു​മാ​യി മാ​റി. ഇ​ത് സം​ഗീ​ത​ത്തെ​യും ക​ല​ക​ളെ​യും കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​നും മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​വാ​നും ക​ഴി​ഞ്ഞെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ഇ​പ്പോ​ൾ​ത​ന്നെ ഈ ​വീ​ട്ട​മ്മ​മാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മി​ല്ല. നാ​ലി​ട​ത്ത് ബു​ക്കിം​ഗു​ണ്ട്. ഓ​രോ പ​രി​പാ​ടി​യും ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട​താ​ക​ണ​മെ​ന്ന​താ​ണ് ഇ​വ​രു​ടെ താ​ത്പ​ര്യ​വും അ​തി​നു​വേ​ണ്ട പ​രി​ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​തും.

Related posts