തൃശൂർ: “”ഇത്രയും വലിയ ജയിൽ അവൻ ആരുടെയും സഹായമില്ലാതെ ചാടില്ല. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്ന്” ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. “”ഇപ്പോളാണ് വിവരം അറിഞ്ഞത്.
ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി?. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. പതിനഞ്ചുകൊല്ലമായി അവന് ജയിലനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്.
അവൻ ഒരു ഒറ്റക്കയ്യനല്ലേ… എന്നിട്ടും ഉയരമുള്ള ജയിൽമതിൽ അവൻ എങ്ങനെ ചാടി?.. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. പോലീസ് അവനെ പിടിക്കണം. അവൻ ജില്ല തന്നെ വിട്ടുകാണാൻ സാധ്യതയില്ല” – സൗമ്യയുടെ അമ്മ പറഞ്ഞു.