ന്യൂഡൽഹി: ഏഷ്യൻ എയർഗണ്‍ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരിക്ക് സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ ജൂണിയർ ആണ് വിഭാഗത്തിലാണ് സൗരഭിന്റെ സ്വർണം. 239.8 പോയിന്റ് നേടിയ സൗരഭിനു പിന്നിലായി ഇന്ത്യയുടെ ചീമ അർജുൻ സിംഗ് 237.7 പോയിന്റോടെ വെള്ളി കരസ്ഥമാക്കി.
ഈ വർഷം സൗരഭ് നേടുന്ന നാലാം വ്യക്തിഗത സ്വർണനേട്ടമാണിത്. ഏഷ്യൻ ഗെയിംസ്, യൂത്ത് ഒളിന്പിക്സ്, ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് (ജൂണിയർ) എന്നിവിടങ്ങളിൽ സൗരഭ് സുവർണനേട്ടം കൈവരിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ മനു ഭാകറിന് പെണ് വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ (ജൂണിയർ) നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.