ബം​ഗ​ളു​രൂ-കൊ​ല്ലം റൂ​ട്ടി​ൽ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​ൻ; 28 മു​ത​ൽ ഡി​സം​ബ​ർ 29 വ​രെയാണ് സർവീസ്


കൊ​ല്ലം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം ബം​ഗ​ളു​രൂ – കൊ​ല്ലം റൂ​ട്ടി​ൽ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ.
ന​വ​രാ​ത്രി, ദീ​പാ​വ​ലി, ക്രി​സ്മ​സ് തു​ട​ങ്ങി​യ ആ​ലോ​ഷ വേ​ള​ക​ളി​ലും നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ഈ ​ട്രെ​യി​ൻ പ്ര​യോ​ജ​ന​പ്പെ​ടും.

ഈ ​മാ​സം 28 മു​ത​ൽ ഡി​സം​ബ​ർ 29 വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ബം​ഗ​ളു​രു​വി​ലെ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്നും തി​രി​കെ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ കൊ​ല്ല​ത്ത് നി​ന്നും ഹു​ബ്ബ​ള്ളി​യി​ലേ​ക്കു​മാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.

ഏ​സി ടൂ​ട​യ​ർ – ഒ​ന്ന്, ഏ​സി ത്രീ ​ട​യ​ർ ര​ണ്ട്, സ്ലീ​പ്പ​ർ – 12, ജ​ന​റ​ൽ സെ​ക്ക​ൻ്റ് ക്ലാ​സ് – അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. റി​സ​ർ​വേ​ഷ​ൻ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ചു.ട്രെ​യി​ൻ ന​മ്പ​ർ 07313 ഹു​ബ്ബ​ള്ളി – കൊ​ല്ലം സ്പെ​ഷ​ൽ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​പു​റ​പ്പെ​ട്ട് തി​ങ്ക​ൾ ഉ​ച്ച​യ്ക്ക് 12.55 ന് ​കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള കൊ​ല്ലം – ഹു​ബ്ബ​ള്ളി ട്രെ​യി​ൻ (07314) തി​ങ്ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് ചൊ​വ്വ വൈ​കു​ന്നേ​രം 6.30 ന് ​ഹു​ബ്ബ​ള്ളി​യി​ൽ എ​ത്തും.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

Related posts

Leave a Comment