വീ​ട്ടു​വ​ള​പ്പി​ൽ സ്ഫോ​ട​നം; ഭീകരശബ്ദം ഒരു കിലോമീറ്റർ അകലവരെ;  പ​രി​ഭ്രാ​ന്ത​രാ​യി  നാ​ട്ടു​കാർ; ബോ​ബ്സ്ക്വാ​ഡ് പറയുന്നതിങ്ങനെ…


പട്ടാന്പി: കൊപ്പം നെ​ടു​ങ്ങോ​ട്ടൂ​രി​ൽ വീ​ട്ടു​വ​ള​പ്പി​ൽ സ്ഫോ​ട​നം. പ​രി​ഭ്രാ​ന്ത​രാ​യി അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും. തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്ങോ​ട്ടൂ​ർ മ​ന​യ്ക്ക​ൽ​പീ​ടി​ക​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​നോ​ടുചേ​ർ​ന്ന സ്ഥ​ല​ത്താ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം എ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്ങോ​ട്ടൂ​ർ മ​ന​ക്ക​ൽ​പീ​ടി​ക​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ വീ​ട്ടി​ലെ മാ​ലി​ന്യം ശേ​ഖ​രി​ച്ചു വീ​ടി​നോ​ടുചേ​ർ​ന്ന സ്ഥ​ല​ത്ത് വച്ച് ക​ത്തി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെതു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും കൊ​പ്പം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.കൊ​പ്പം എ​സ്ഐ എം.​ബി രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി.

സം​ശ​യം തീ​ർ​ക്കാ​നാ​യി കൊ​പ്പം പോ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി. ബോം​ബ് സ്ഫോ​ട​ന​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ദൂ​രൂ​ഹ​ത ഇ​ല്ലെ​ന്നും കൊ​പ്പം പോ​ലീ​സ് പ​റ​ഞ്ഞു.

പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നി​ടെ കു​പ്പി​ക​ൾ പോ​ലെ​യു​ള്ള​വ പൊ​ട്ടി​ത്തെ​റി​ച്ച​താ​കാം കാ​ര​ണ​മെ​ന്നും സ്ഫോ​ട​നം ഉ​ണ്ടാ​യെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ലെ​ന്നും ചു​മ​രി​നോ മ​ണ്ണി​നോ കേ​ടു​പാ​ടു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സും ബോ​ബ് സ്ക്വാ​ഡും.

എ​ന്നാ​ൽ, രാ​വി​ലെ ഉ​ഗ്ര സ്ഫോ​ട​നം ന​ട​ന്ന​തി​ന്‍റെ ശ​ബ്ദ​മാ​ണ് കേ​ട്ട​തെ​ന്നും ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഭീ​ക​ര​ശ​ബ്ദം അ​ല​യ​ടി​ച്ചെ​ന്നും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

Related posts

Leave a Comment