കലിപ്പ് തീരണില്ല… ഒളിച്ചോടിയ രണ്ടാം ഭാര്യയുടെ കിടപ്പറരംഗങ്ങള്‍ പ്രചരിപ്പിച്ചു; നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ യുവാവിനെ പോലീസ് പൊക്കി

avihitനെടുമ്പാശേരി: ഒളിച്ചോടിയ രണ്ടാം ഭാര്യയോടു പകതീര്‍ത്ത യുവാവ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. രണ്ടാംഭാര്യയുടെ കിടപ്പറരംഗങ്ങള്‍ മൊബൈല്‍ഫോണിലൂടെ പലര്‍ക്കും കൈമാറിയ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞാ(37)ണ് പിടിയിലായത്. ഷാര്‍ജയില്‍ ഹോട്ടല്‍ ബിസിനസു നടത്തുകയായിരുന്ന ഇയാളുടെ ബിസിനസ് പങ്കാളിയ്‌ക്കൊപ്പമാണ് ഇയാളുടെ ഭാര്യ ഒളിച്ചോടിയത്. ഇതിനുള്ള പ്രതികാരമായാണ് ഇയാള്‍ ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ പ്രചരിപ്പിച്ചത്.

രണ്ടാം ഭാര്യ കേസ് നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍  നാലുമാസം ഷാര്‍ജയില്‍ ജയിലിലായിരുന്നു. എന്നാല്‍ അതുകൊണ്ടും ദേഷ്യം മാറാത്ത ഭാര്യ കേരളത്തിലെത്തിയപ്പോള്‍ കാഞ്ഞങ്ങാട് പോലീസിലും ഇയാള്‍ക്കെതിരേ പരാതി നല്‍കി. തുടര്‍ന്ന് കേരളാ പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗം പിടികൂടുകയും കാഞ്ഞങ്ങാട് പോലീസിനു കൈമാറുകയായിരുന്നു.

Related posts