വൈപ്പിന്‍: 14 കിലോ തൂക്കമുള്ള ഭീമന് രാക്ഷസ കണവ വില്പനയ്ക്ക്. ബുധനാഴ്ച രാവിലെ മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ അടുത്ത കുളച്ചല്‍ ബോട്ടില്‍ നിന്ന് ഇത്തരത്തിലുള്ള മൂന്ന് കൂന്തലുകളാണ് തൊഴിലാളികള്‍ വില്പനക്കായി കരക്കിറക്കിയത്.
ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ വലയിലാണ് ഇവ കുടുങ്ങിയത്. ആഴക്കടലില്‍ കണ്ടു വരാറുള്ള ഇത്തരം ചുവന്ന കൂന്തലിനെ രാക്ഷസ കൂന്തല്‍ എന്നാണ് വിളിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 100 കിലോ തൂക്കം ഉള്ള രാക്ഷസ കണവ വരെ കടലില്‍ ഉണ്ടെന്നും ഇവ പൊതുവേ ആക്രമണകാരികളാണെന്നും തൊഴിലാളികള്‍ പറയുന്നു.