മെ​റി​ന്‍റെ ഓ​ർ​മ്മ​ക​ളി​ൽ ഉ​റ്റ​വ​ർ നാ​ളെ ഒ​ത്തു​ചേ​രും! കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ തെ​ളി​യു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​വ​ർ യാ​ത്രാ​മൊ​ഴി​യേ​കും; സം​സ്കാ​രം നാ​ളെ അ​മേ​രി​ക്ക​യിൽ

കു​റ​വി​ല​ങ്ങാ​ട്: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ മെ​റി​നെ ഓ​ർ​ത്ത് ഉ​റ്റ​വ​രും ഉ​ട​യ​വ​രും നാ​ളെ നാ​ട്ടി​ൽ ഒ​ത്തു​ചേ​രും. അ​ങ്ങ് ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്ക​പ്പു​റം മെ​റി​ന്‍റെ ശ​രീ​രം ആ​റ​ടി മ​ണ്ണ് ഏ​റ്റു​വാ​ങ്ങു​ന്പോ​ൾ ഇ​ങ്ങ് മെ​റി​ന്‍റെ ഓ​ർ​മ​ക​ൾ തി​ര​ത​ല്ലു​ന്ന മോ​നി​പ്പ​ള്ളി ഉൗ​രാ​ളി​ൽ വീ​ട്ടി​ലാ​വും ഉ​റ്റ​വ​ർ സം​ഗ​മി​ക്കു​ക. പ്രി​യ​പ്പെ​ട്ട മെ​റി​ന് കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ തെ​ളി​യു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​വ​ർ യാ​ത്രാ​മൊ​ഴി​യേ​കും.

മെ​റി​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.30ന് ​ഉൗ​രാ​ളി​ൽ വീ​ട്ടി​ൽ എ​ല്ലാം ലൈ​വാ​യി തെ​ളി​യും. സ്ക്രീ​നി​ൽ തെ​ളി​യു​ന്ന അ​ന്ത്യ​യാ​ത്രാ​മൊ​ഴി​ക്ക​പ്പു​റം മാ​താ​പി​താ​ക്ക​ളു​ടേ​യും സ​ഹോ​ദ​രി​യു​ടേ​യും ഹൃ​ദ​യ​ത്താ​ളി​ൽ മെ​റി​ന്‍റെ ഓ​ർ​മ്മ​ചി​ത്ര​ങ്ങ​ളാ​കും മി​ന്നി​മ​റ​യു​ക. ഇ​തൊ​ന്നു​മ​റി​യാ​തെ മെ​റി​ന്‍റെ മ​ക​ൾ നോ​റ എ​ല്ലാ​വ​ർ​ക്കു​മൊ​പ്പ​മു​ണ്ടാ​കും.

മെ​റി​ന്‍റെ സം​സ്കാ​രം ന​ട​ക്കു​ന്ന നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മോ​നി​പ്പ​ള്ളി തി​രു​ഹൃ​ദ​യ​പ്പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും.

തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന മൃ​ത​സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ​സം​പ്രേ​ക്ഷ​ണ​ത്തി​ലൂ​ടെ മെ​റി​ന് യാ​ത്രാ​മൊ​ഴി​യേ​കാ​നാ​യി ഉൗ​രാ​ളി​ൽ വീ​ട്ടി​ൽ ഒ​ത്തു​ചേ​രാ​നാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ എ​ത്തി​യ മെ​റി​നെ ഭ​ർ​ത്താ​വ് നെ​വി​ൻ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

സം​സ്കാ​രം നാ​ളെ അ​മേ​രി​ക്ക​യിൽ

കു​റ​വി​ല​ങ്ങാ​ട്: അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മോ​നി​പ്പ​ള്ളി ഉൗ​രാ​ളി​ൽ മെ​റി​ൻ ജോ​യി(28)​യു​ടെ സം​സ്കാ​രം നാ​ളെ അ​മേ​രി​ക്ക​യി​ൽ ന​ട​ത്തും.

താം​പ​യി​ലെ തി​രു​ഹൃ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം. നാ​ളെ അ​മേ​രി​ക്ക​ൻ സ​മ​യം രാ​വി​ലെ 11ന് ​ആ​രം​ഭി​യ്ക്കു​ന്ന സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​മാ​പി​ക്കും. മൃ​ത​ദേ​ഹം ഇ​ന്ന​ലെ അ​മേ​രി​ക്ക​യി​ലു​ള്ള ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.

ഇ​ന്ന​ലെ അ​മേ​രി​ക്ക​ൻ സ​മ​യം ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ മൃ​ത​ദേ​ഹം ഫ്ളോ​റി​ഡ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​നാ ശു​ശ്രൂ​ഷ​ക​ളും ന​ട​ന്നു.

Related posts

Leave a Comment