ശ്രീ​ശാ​ന്തി​ന്‍റെ മോ​ഹ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി; സ്കോ​ട്ടി​ഷ് ലീ​ഗി​ൽ ക​ളി​ക്കാ​നു​ള്ള അ​പേ​ക്ഷ ത​ള്ളി

sreeshanth-lമും​ബൈ: ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള എ​സ്. ശ്രീ​ശാ​ന്തി​ന്‍റെ മോ​ഹ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. സ്കോ​ട്ടി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കാ​നു​ള്ള ശ്രീ​ശാ​ന്തി​ന്‍റെ അ​പേ​ക്ഷ ബി​സി​സി​ഐ ത​ള്ളി. ഇ​തോ​ടെ ശ്രീ​ശാ​ന്ത് ഉ​ട​ൻ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ ഏ​റെ​ക്കൂ​റെ ഉ​റ​പ്പാ​യി.

ശ്രീ​ശാ​ന്ത് ത​ന്നെ​യാ​യി​രു​ന്നു ക്രി​ക്ക​റ്റ് ക​ള​ത്തി​ലേ​ക്ക് തി​രി​ച്ച് വ​രു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ തു​ട​ങ്ങു​ന്ന സ്കോ​ട്ടി​ഷ് ലീ​ഗി​ൽ ക​ളി​ക്കാ​നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ​ദ്ധ​തി. ടീം ​ഫൈ​വ് എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് താ​രം ഫേസ്ബുക്കിൽ ആ​രാ​ധ​ക​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തി​രി​ച്ചു വ​ര​വി​നെ​ക്കു​റി​ച്ച് പ​ങ്ക് വ​ച്ച​ത്.

Related posts