എന്‍റെ സിനിമയിൽ അഭിനയിക്കാൻ പറ്റുമോ; ചേ​ട്ട​ന്‍റെ വി​ന​യത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കഥ‍യിങ്ങനെ…


ചേ​ട്ട​ൻ വിനീത് വ​ള​രെ വി​ന​യ​മു​ള്ള ആ​ളാ​ണ്. കാ​ര്യ​ങ്ങ​ളൊ​ക്കെ വ​ള​രെ സിം​പി​ൾ ആ​യി​ അ​വ​ത​രി​പ്പി​ക്കു​ന്ന​യാ​ളാ​ണ്. അ​ല്ലാ​ത്ത​പ്പോ​ൾ വ​ള​രെ ഫോ​ർ​മ​ൽ ആ​യി​ട്ടാ​യി​രി​ക്കും സം​സാ​രി​ക്കു​ന്ന​ത്.

തി​ര എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ൾ ഞാ​ൻ ഒ​രു പ​ടം ചെ​യ്യു​ന്നു​ണ്ട്, ധ്യാ​ന് നാ​യ​ക​നാ​വാ​ൻ പ​റ്റു​മോ​യെ​ന്ന് വ​ള​രെ ഫോ​ർ​മ​ൽ ആ​യി​ട്ട് വ​ന്നാ​ണ് പു​ള്ളി ചോ​ദി​ച്ച​ത്.

ഞാ​ൻ വീ​ട്ടി​ൽ വെ​റു​തെ ഇ​രി​ക്കു​ന്ന ആ​ളാ​ണ്. ആ ​എ​ന്നോ​ട് വ​രെ ഇ​ത്ര​യും വി​ന​യ​ത്തോ​ടെ​യാ​ണ് പ​ട​ത്തി​ൽ അ​ഭി​ന​യി​ക്കു​മോ​യെ​ന്നു ചോ​ദി​ക്കു​ന്ന​ത്.

ഈ​യി​ടെ എ​ന്‍റെ​യൊ​രു സി​നി​മ പൊ​ട്ടി​പ്പൊളി​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് പു​ള്ളി എ​ന്‍റെ​യ​ടു​ത്ത് വ​ന്ന് പ​റ​യു​ന്ന​ത്, ഞാ​ൻ ഒ​രു സി​നി​മ ചെ​യ്യാ​ൻ പോ​കു​ന്നു​ണ്ടെ​ന്ന്.

പൊ​ട്ടി​പ്പൊളി​ഞ്ഞ സം​വി​ധാ​യ​ക​ൻ സൂ​പ്പ​ർ സ്റ്റാ​റാ​യ ന​മ്മ​ളോ​ട് ഡേ​റ്റ് ചോ​ദി​ക്കാ​ൻ വ​ന്ന​താ​ണെ​ന്നാ​ണ് വേ​റെ ആ​രെ​ങ്കി​ലും ക​ണ്ടാ​ൽ തോ​ന്നൂ.

ഞാ​ൻ ഒ​രു സി​നി​മ ചെ​യ്യാ​ൻ പോ​കു​വാ​ണ്. ധ്യാ​ന് അ​തി​ൽ ഒ​ന്ന് അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​മോ? ഡേ​റ്റ് ഉ​ണ്ടാ​കി​ല്ലേ എ​ന്നൊ​ക്കെ എ​ന്നോ​ട് ചോ​ദി​ച്ചു.

ന​മു​ക്കുത​ന്നെ തോ​ന്നും ന​മ്മ​ൾ എ​ന്തോ വ​ലി​യൊ​രു സൂ​പ്പ​ർ സ്റ്റാ​ർ ആ​ണെ​ന്ന്. അ​തു​പോ​ലെ​യാ​ണ് പു​ള്ളി വ​ന്ന് ചോ​ദി​ക്കു​ന്ന​ത്. –ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment