അയാളെ തുറന്നുകാട്ടും: ശ്രീ​റെ​ഡ്ഡി പറയുന്നു…

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​പ്പ​റ്റി വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ശ്രീ​റെ​ഡ്ഡി. തെ​ലു​ങ്കി​ലെ​യും ത​മി​ഴി​ലെ​യും നി​ര​വ​ധി പേ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ന​ടി ഇ​പ്പോ​ൾ ഒ​രു പ്ര​മു​ഖ താ​രത്തിനെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

പ​ക്ഷേ പ​തി​വി​നു വി​പ​രീ​ത​മാ​യി ഇ​ത്ത​വ​ണ ന​ട​ന്‍റെ പേ​രു വെ​ളി​പ്പെ​ടു​ത്താ​തെ​യാ​ണ് ശ്രീ​റെ​ഡ്ഡി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. ന​ടി​ക​ര്‍ സം​ഘ​ത്തി​ലും ത​മി​ഴ് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ണ്‍​സി​ലി​ലും അം​ഗ​മാ​ണെ​ന്നും പു​റ​മെ മാ​ന്യ​നാ​ണെ​ന്നു​മാ​ണ് ഈ ​താ​ര​ത്തെ​പ്പ​റ്റി ശ്രീ​റെ​ഡ്ഡി പ​റ​യു​ന്ന​ത്.

സ​ഹ​താ​ര​ങ്ങ​ളാ​യ ന​ടി​മാ​രെ പോ​ലും വെ​റു​തെ വി​ടാ​ത്ത ഈ ​താ​ര​ത്തെ​പ്പ​റ്റി അ​ടു​ത്തു ത​ന്നെ താ​ൻ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​മെ​ന്നും ശ്രീ ​റെ​ഡ്ഡി പ്ര​ഖ്യാ​പി​ക്കു​ന്നു.

Related posts