എ​സ്എ​സ്എ​ൽ​സി മൂല്യനിർണയത്തിലെ അപാകതയെപ്പറ്റി മുമ്പും റിപ്പോർട്ടുകൾ; വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​നം ന​ൽ​കി അ​ക്ഷ​ര​മ​റി​യാ​ത്ത കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ക്കു​ന്നു​വെ​ന്ന് മു​ന്പ് ര​ണ്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​മാ​ർ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും അ​വ​യ്ക്ക് സ​ർ​ക്കാ​ർ പ്ര​ധാ​ന്യം കൊ​ടു​ത്തി​ല്ലെ​ന്ന് ആ​ക്ഷേ​പം.

പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​മാ​രാ​യി​രു​ന്ന ബി​ജു പ്ര​ഭാ​ക​റും എം.​എ​സ്. ജ​യ​യു​മാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

നി​ല​വി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ധ്യാ​പ​ക​രു​ടെ യോ​ഗ​ത്തി​ൽ അ​ക്ഷ​ര​മ​റി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് പോ​ലും എ​പ്ല​സ് ന​ൽ​കി വി​ജ​യി​പ്പി​ക്കു​ന്ന രീ​തി​യെ വി​മ​ർ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​ര​ത്തെ ര​ണ്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​മാ​ർ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

2013-ൽ ​ബി​ജു പ്ര​ഭാ​ക​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​യി​രി​ക്കെ​യാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ രീ​തി​യി​ൽ സ​ത്യ​സ​ന്ധ​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് വ​ര​ണ​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. കൃ​ത്രി​മ​മാ​ർ​ഗ​ത്തി​ലൂ​ടെ​യു​ള്ള വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ത്ത​ൽ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തെ മെ​ച്ച​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2016 ൽ ​എം.​എ​സ്. ജ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വി​ലും വി​ജ​യ​ശ​ത​മാ​ന​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment