സ്റ്റേജ് പരിപാടിക്കിടെ കാണികൾക്കിടയിൽ നിന്ന് അശ്ലീലപ്രയോഗം കാണിച്ച മധ്യവയസ്കന് ചുട്ട മറുപടി കൊടുത്ത് യുവഗായിക. ഹരിയാൻവി ഗായികയായ പ്രഞ്ജല്‍ ദഹിയയാണ് അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്കനെ എയറിലാക്കിയത്.
യുവതി ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ ഇരുന്ന മധ്യവയസ്കൻ യുവതിക്ക് നേരെ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഉടൻതന്നെ പാട്ട് നിർത്തുകയും തക്ക മറുപടി കൊടുക്കുകയും ചെയ്തു.
‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ. അതുകൊണ്ട് മാന്യമായി പെരുമാറുക’ എന്ന് പ്രഞ്ജൽ പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലൈവ് ഷോയ്ക്കിടെ ഗായിക പാട്ട് പകുതിയില്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. അവര്‍ ഷോ നിര്‍ത്തിവച്ച ശേഷം പ്രേക്ഷകരെ അഭിസംബോധന ചെയ്ത് അടിസ്ഥാന മര്യാദകള്‍ പാലിക്കാനും ആവശ്യപ്പെട്ടു. ചിലർ വേദിയിലേക്കു കയറാൻ ശ്രമിച്ചതോടെയാണ് ഗായിക മുന്നറിയിപ്പ് നൽകിയത്.
