നാദാപുരത്ത്  വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ആ​റു​ പേ​ര്‍​ക്കു കൂ​ടി ക​ടി​യേ​റ്റു; പരിക്കേറ്റവരിൽ 75കാരനും

 നാ​ദാ​പു​രം: വാ​ണി​മേ​ലി​ലും വ​ള​യ​ത്തും ഭീ​ക​ര​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് 13 പേ​രെ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച തെ​രു​വു​നാ​യ ഞാ​യ​റാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച്ച പ​ക​ലു​മാ​യി ആ​റു പേ​രെ കൂ​ടി ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. വ​ള​യം പ​ഞ്ചാ​യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ലും ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ
പു​ഞ്ചി​രി​മു​ക്കി​ലും നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ചെ​ടി​യാ​ക്ക​ണ്ടി മു​ക്കി​ലും നാ​യ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത്.​രാ​ത്രി വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ ത​ല​പ്പൊ​യി​ലി​ലും സ​മീ​പ​പ്ര​ദേ​ശ​മാ​യ തീ​ക്കു​നി​യി​ലും മൂ​ന്നു​പേ​രെ നാ​യ അ​ക്ര​മി​ച്ചു.

വ​ള​യം തീ​ക്കു​നി ച​പ്പാ​ര​ത്തം ക​ണ്ടി​യി​ല്‍ സു​ധീ​ഷ് (45), ത​ല​പ്പൊ​യി​ല്‍ നാ​ണു (72) എ​ന്നി​വ​രെ​യും മ​റ്റൊ​രാ​ളെ​യു​മാ​ണ് നാ​യ ക​ടി​ച്ച​ത്. കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ നാ​ണു​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ​യാ​ണ് ന​രി​പ്പ​റ്റ​യി​ലും വാ​ണി​മേ​ല്‍ പാ​ല​ത്തി​ന് സ​മീ​പ​വും തെ​രു​വ​ന്‍ പ​റ​മ്പി​ലും നാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ന​രി​പ്പ​റ്റ​യി​ലെ മീ​ത്ത​ലെ ക​ത്രോ​ള്‍ മൊ​യ്തു (60), രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി മാ​ര്‍​ബി​ള്‍ തൊ​ഴി​ലാ​ളി സ​ഹ​ബൂ​ഖ് (21), തെ​രു​വ​ന്‍ പ​റ​മ്പി​ലെ അ​ഷ്‌​റ​ഫ് എ​ന്നി​വ​രെ​യാ​ണ് അ​ക്ര​മി​ച്ച​ത്.

മൂ​ന്ന് പേ​രും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് നാ​യ ക​ടി​ച്ച​ത്. ഇ​വ​രു​ടെ കാ​ലി​നാ​ണ് പ​രി​ക്ക്. ഇ​വ​ര്‍ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തെ​രു​വ​ന്‍ പ​റ​മ്പി​ല്‍ അ​ഷ്‌​റ​ഫി​നെ അ​ക്ര​മി​ച്ച ശേ​ഷം ചി​യ്യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യ നാ​യ​യെ പി​ന്നീ​ട് ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

Related posts

Leave a Comment