പാണ്ടൻ ബസാറിൽ നായ ആദ്യം കടിച്ചത് ഉടമയെ; പിന്നെ ഓടി നടന്ന് കടിച്ചത് നാലുപേരെയും രണ്ടു പട്ടികളേയും; തപ്പിയിറങ്ങിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആശങ്കയിൽ കുമരകത്തുകാർ


കു​മ​ര​കം: വ​ള​ർ​ത്തു നാ​യ​യു​ടെ പ​രാ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ ന​ട​ത്തി. ക​ടി​യേ​റ്റ മ​റ്റു നാ​യ​ക​ളെ 11-ാം വാ​ർ​ഡി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്കും ര​ണ്ടു നാ​യ്ക്ക​ൾ​ക്കും സാ​ര​മാ​യി ക​ടി​യേ​റ്റു. പാ​ണ്ട​ൻ ബ​സാ​റി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തു​ന്ന ഒ​ത​ള​പ്പ​റ​ന്പി​ൽ വാ​വ​യു​ടേ​താ​ണ് നാ​യ.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന നാ​യ​യു​ടെ പ​രാ​ക്ര​മ​ത്തി​ൽ ക​ടി​യേ​റ്റ​ത് നാ​യ​യു​ടെ ഉ​ട​മ ബി​ജു ഒ​ത​ള​പ​റ​ന്പി​ൽ, വി​പി​ൻ രാ​ജ് ന​ന്പി​ശേ​രി​ക​ള​ത്തി​ൽ, വി​ജ​യ​മ്മ പു​തു​ച്ചാ​റ, ജീ​വ അ​നീ​ഷ് കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ​ക്കാ​ണ്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ൽ മൂ​ന്നു പേ​ർ​ക്ക് മാ​ത്ര​മാ​ണ് സൗ​ജ​ന്യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ല​ഭി​ച്ച​ത്.

ജീ​വ​യ്ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് 13,000 രൂ​പ മു​ട​ക്കി വാ​ങ്ങേ​ണ്ടി വ​ന്നു. നാ​യ​ക്ക് പേ​വി​ഷ ബാ​ധ​യെ​ന്ന സം​ശ​യം ജ​ന​ങ്ങ​ളെ ഭ​യ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

എ​സ്.​ഐ. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​കം പോ​ലീ​സ് ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കി. ക​ടി​യേ​റ്റ നാ​ലു നാ​യ​ക​ളെ​യാ​ണ് എ​റ​ണാ​കു​ള​ത്തു​നി​ന്നും എ​ത്തി​യ നാ​യ പി​ടു​ത്ത​ക്കാ​ർ പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി​യ​ത്.

ഇ​ന്നു രാ​വി​ലെ മൃ​ഗ ഡോ​ക്ട​ർ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കും.ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഉ​ട​മ ബി​ജു​വും സു​ഹൃ​ത്തു​ക്ക​ളും നാ​യ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും നാ​യ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ നാ​ട്ടു​കാ​രി​ൽ പ​ല​രും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ അ​ഭ​യം തേ​ടി. പി​ന്നീ​ട് രാ​ത്രി ഏ​ഴോ​ടെ നാ​യ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

Related posts

Leave a Comment