ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ  തെ​രു​വു​നാ​യ​ ആ​ക്ര​മ​ണം;  3 പേ​ർ​ക്ക് ക​ടി​യേ​റ്റു; പരിക്കേറ്റവർ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ‌


ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു. ക​പ്പാ​ല​ത്തെ സി.​ ജാ​ഫ​ര്‍, തൃ​ച്ചം​ബ​രം സ്വ​ദേ​ശി എ​സ്.​ മു​നീ​ര്‍, പ​ട്ടു​വം സ്വ​ദേ​ശി പി.​വി.​ വി​നോ​ദ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ളി​പ്പ​റ​മ്പ് ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ലി​നാ​ണ് മൂ​ന്നു​പേ​ര്‍​ക്കും ക​ടി​യേ​റ്റ​ത്. മു​നീ​റി​ന് ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചാ​ണ് ക​ടി​യേ​റ്റ​ത്.

ജാ​ഫ​റി​നെ മാ​ര്‍​ക്ക​റ്റ് റോ​ഡ് ജം​ഗ്ഷ​നി​ലെ ക​ട​യു​ടെ മു​ന്നി​ല്‍ പ​ത്രം വാ​യി​ച്ച് നി​ല്‍​ക്കു​മ്പോ​ഴും വി​നോ​ദി​നെ ഹൈ​വേ​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴു​മാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്.

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

നേ​ര​ത്തെ ത​ന്നെ ത​ളി​പ്പ​റ​മ്പി​ലെ തെ​രു​വുനാ​യ ശ​ല്യ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ക​ണ്ണൂ​രി​ല്‍ തെ​രു​വുനാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബ​ധി​ര വി​ദ്യാ​ര്‍​ഥി മ​രി​ച്ച​തി​ന് പി​ന്നാ​ലെ ജി​ല്ല​യി​ല്‍ അ​ങ്ങോ​ള​മി​ങ്ങോ​ളം തെ​രു​വുനാ​യ ആ​ക്ര​മണം ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment