തിരുവനന്തപുരം: തേവലക്കര ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായവര്ക്കെതിരേ നടപടിയെടുത്തു.
കുടുംബത്തിനു സഹായം നല്കി. തന്നെ കരിങ്കൊടി കാണിക്കുന്നതാണോ കുട്ടിയുടെ കുടുംബത്തിനു നല്കുന്ന സഹായമെന്നു മന്ത്രി ചോദിച്ചു. കുടുംബത്തെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തവരാണു പ്രതിഷേധിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മാനേജ്മെന്റിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. സ്കൂള്‍ മാനേജരോടു വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി വേണ്ടെന്നും അതു ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലൂടെ രക്തസാക്ഷിയെ സൃഷ്ടിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നത്.കുട്ടിയുടെ മരണത്തില്‍ രാഷ്്ട്രീയ മുതലെടുപ്പു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ യുവജന സംഘടനകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരേയും മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെയും ഇന്ന ലെ പ്രതിഷേധിച്ചിരുന്നു.