കഴുത്തിന് താഴെയായി കുത്തിയ കത്തി ഒടിഞ്ഞുകയറി; വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷത്തിൽ കണ്ടത് പോലീസിനോട്​പ​റ​ഞ്ഞ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

നെ​ടു​മ​ങ്ങാ​ട് :വി​ദ്യാ​ർ​ഥി​സം​ഘ​ർ​ഷ​ത്തി​ൽ സാ​ക്ഷി പ​റ​ഞ്ഞ യു​വാ​വി​നെ ഒ​രു സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ പൂ​ക്ക​ട​യി​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന വെ​ള്ള​നാ​ട് കൂ​വ​കൂ​ടി സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​രു​ൺ സാ​ക്ഷി പ​റ​ഞ്ഞി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ഹാ​ജ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു .ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​രു​ണി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​ത്തി​യ ക​ത്തി അ​രു​ണി​ന്‍റെ ക​ഴു​ത്തി​ന് താ​ഴെ​യാ​യി തു​ള​ച്ചു ക​യ​റി ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര ശാ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ത്തി പു​റ​ത്തെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment