മെമ്പറേ വീഡിയോ കൊള്ളാമോ!  വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ചു നൽകി; പ്രതി ദേവരാജനെ കുടുക്കി പോലീസ്


നെ​ടു​മ​ങ്ങാ​ട്: വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി വി​ള​വ​ൻ​കോ​ട് വെ​ള്ളാം​കോ​ട് പ​ന്ത​ല​വി​ള ഡോ​ർ ന​മ്പ​ർ 1/150 വി​ജ​യ​കു​മാ​ർ (ദേ​വ​രാ​ജ്,40 )നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് പ​ത്തോ​ളം അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ അ​യ​ച്ചെ​ന്നും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി രാ​ജ് പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ , എ​സ്ഐ സു​നി​ൽ ഗോ​പി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment