പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്; വൃ​ക്ക​യു​ടെ സ്ക്രീ​നിം​ഗ്, കാൽപാദ പരിശോധന

വൃ​ക്ക​യെ വ​ള​രെ നേ​ര​ത്തേ പ്രമേഹം ബാ​ധി​ച്ചോ എന്നറിയാനാണ് മൂ​ത്ര​ത്തി​ലെ മൈ​ക്രോ ആ​ൽ​ബു​മി​ൻ പ​രി​ശോ​ധ​ന.
*30-300 mg/dl മൈ​ക്രോ ആ​ൽ​ബു​മി​ൻ.
*300-ൽ ​കൂ​ടു​ത​ൽ മാ​ക്രോ ആ​ൽ​ബു​മി​ൻ.
അത് ഓവർട് നെഫ്രോപ്പതി (Overt nephropathy)ആവും.
പ്ര​മേ​ഹംഅ​നി​യ​ന്ത്രി​തമാകുമ്പോ​ൾ
പ്ര​മേ​ഹം അ​നി​യ​ന്ത്രി​തമാകുമ്പോ​ൾ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച് ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​ച്ച് പി​ന്നീ​ട് ര​ക്ത​ത്തി​ൽ ക്രി​യാ​റ്റി​ൻ കൂ​ടി അ​വ​സാ​ന​ഘ​ട്ട വൃ​ക്ക​രോ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രും.
കരുതൽ എപ്പോൾ?
അ​തി​നാ​ൽ നെ​ഫ്രോ​പ്പ​തി ആ​കു​ന്പോ​ൾ ത്തന്നെ, മൂ​ത്ര​ത്തി​ൽ മൈ​ക്രോ ആ​ൽ​ബു​മി​ൻ 1000ൽ ​മു​ക​ളി​ൽ പോ​കു​ന്പോ​ൾ, മൂ​ത്ര​ത്തി​ലെ പ്രോ​ട്ടീ​ൻ/​ക്രി​യാ​റ്റി​ൻ റേ​ഷ്യോ വ്യ​ത്യാ​സം വ​രു​ന്പോ​ൾ ത​ന്നെ, ആ​ഹാ​ര​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും പ്രോ​ട്ടീ​ൻ അ​ള​വ് കു​റ​യ്ക്കു​ക​യും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ചി​കി​ത്സ​യി​ൽ മാ​റ്റം വ​രു​ത്തുകയും വേണം.
കാ​ൽ​പാ​ദ സ്ക്രീ​നിം​ഗ്
കാ​ൽ​പാ​ദ​ത്തെ ബാ​ധി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്പോ​ൾ നൂ​റോ​പ്പ​തി പ​രി​ശോ​ധ​ന​യും നേർവ് കൺഡക്ഷൻ സ്റ്റഡിയും ന​ട​ത്തി വി​ദ​ഗ്ധ​മാ​യി മ​ന​സി​ലാ​ക്കാം.
കാ​ലി​ൽ മു​റി​വു​ക​ൾ-ULCER
പി​ന്നീ​ട് കാലിൽ ര​ക്ത​പ്ര​വാ​ഹം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ ഗാം​ഗ്രീ​ൻ (Gangrene) വ​രുന്നു.
* അ​ണു​ബാ​ധ വ​രു​ന്ന​ത് മ​ന​സി​ലാ​ക്കാ​ൻ
കാ​ലി​ന്‍റെ ഡോ​പ്ള​ർ പ​രി​ശോ​ധ​.
* ആ​രം​ഭ​ത്തി​ൽ​ത​ന്നെ
അ​ണു​ബാ​ധ ചി​കി​ത്സ

ചി​ല​പ്പോ​ൾ കാ​ലി​ന്‍റെ ര​ക്ത​പ്ര​വാ​ഹത്തെ
ഭാ​ഗി​ക​മാ​യി ബാ​ധി​ച്ചാ​ൽ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, ബൈപാസ് കാ​ലി​ൽ
ചെ​യ്ത് പാ​ദം സം​ര​ക്ഷി​ക്കാം.
കാ​ലി​ന്‍റെ ര​ക്ത​പ്ര​വാ​ഹം നി​ല​ച്ച് അ​ണു​ബാ​ധ​കൊ​ണ്ടു കോ​ശ​ങ്ങ​ൾ മു​ഴു​വ​നാ​യി ന​ശി​ച്ചാ​ൽ ചി​ല​പ്പോ​ൾ മു​ട്ടി​ന്‍റെ താ​ഴെ​യോ മു​ക​ളി​ലോ കാ​ൽ മു​റി​ക്കേ​ണ്ട അ​വ​സ്ഥ വ​രും.
പ്ര​മേ​ഹം അ​നി​യ​ന്ത്രി​ത​മാ​യി, അ​ണു​ബാ​ധ കൂ​ടു​ത​ലാ​യി, ര​ക്ത​പ്ര​വാ​ഹം നി​ല​യ്ക്കു​ന്ന​തു​കൊ​ണ്ട് കാ​ൽ ന​ഷ്ട​പ്പെ​ടു​ക​യും ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എന്നിവ വ​ന്ന് മ​ര​ണം​ത​ന്നെയും സം​ഭ​വി​ക്കാം.

അ​തി​നാ​ൽ….
* പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ക.
* കൊ​ഴു​പ്പ് നി​യ​ന്ത്രി​ക്കു​ക.
* ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ക.
* പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക.
* കാ​ൽ​പാ​ദ പ​രി​ശോ​ധ​ന​ക​ൾ
സ​മ​യാ​സ​മ​യം ന​ട​ത്തു​ക.
* ശ​രി​യാ​യ അ​ള​വി​ൽ ഉ​ള്ള പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. പാ​ദ​രോ​ഗ​മു​ള്ള​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​ക പാ​ദ​ര​ക്ഷ​ക​ൾ ലഭ്യമാണ്. (തു‌ടരും)

വി​വ​ര​ങ്ങ​ൾ –
ഡോ. ​ജി. ഹ​രീ​ഷ്‌​കു​മാ​ര്‍
എം​ബി​ബി​എ​സ്, എം​ഡി, സീനിയർ ഫിസിഷ്യൻ, ഐഎച്ച് എം ഹോസ്പിറ്റൽ, ഭരണങ്ങാനം

Related posts

Leave a Comment