അധ്വാനിക്കാനുള്ള മനസ്! ആറു പേർ ചെയ്യുന്ന ജോലി ഒറ്റയ്ക്ക് ചെയ്യും ! കി​ണ​ർ കു​ഴിക്കാൻ സു​ലൈ​മാ​ൻ മാത്രം മതി

kinar1203
മു​ക്കം: അ​ധ്വാ​നി​ക്കാ​നു​ള്ള മ​ന​സി​നൊ​പ്പം അ​ൽ​പ്പം ബു​ദ്ധി കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ൽ ഏ​ത് ജോ​ലി​യും നി​ഷ്പ്ര​യാ​സം ചെ​യ്യാ​നാ​വു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കൊ​ടി​യ​ത്തൂ​ർ കാ​രാ​ട്ട് സു​ലൈ​മാ​ൻ.
നാ​ല് ക​പ്പി​ക​ളും മൂ​ന്ന് പ്ലാ​സ്റ്റി​ക് ക​യ​റു​ക​ളും നാ​ല് മ​ര​ക്കാ​ലു​ക​ളും ഒ​രു പ്ലാ​സ്റ്റി​ക് കു​ട്ട​യു​മു​പ​യോ​ഗി​ച്ച് സ്വ​യം കി​ണ​ർ കു​ഴി​ച്ചാ​ണ് സു​ലൈ​മാ​ൻ വ്യ​ത്യ​സ്ത​നാ​വു​ന്ന​ത്.
സാ​ധാ​ര​ണ ഗ​തി​യി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​ന് ഒ​രേ സ​മ​യം ആ​റു​പേ​ര​ങ്കി​ലും വേ​ണം. എ​ന്നാ​ൽ ഈ ​ആ​റു പേ​ർ ചെ​യ്യു​ന്ന ജോ​ലി സു​ലൈ​മാ​ൻ ഒ​റ്റ​യ്ക്ക് ചെ​യ്യും. കി​ണ​റി​ന് മു​ക​ളി​ൽ ര​ണ്ട് കാ​ലി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്തി​യ ര​ണ്ട് ക​പ്പി​ക​ളും അ​ഞ്ച് മീ​റ്റ​ർ മാ​റി ര​ണ്ട് കാ​ലി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്തി​യ ര​ണ്ട് ക​പ്പി​ക​ളു​മാ​ണ് സു​ലൈ​മാ​ന്‍റെ പ്ര​ധാ​ന ആ​യു​ധ​ങ്ങ​ൾ. ഈ ​ക​പ്പി ക​ളി​ലൂ​ടെ പ്ര​ത്യേ​ക രീ​തി​യി​ൽ ക​യ​ർ കോ​ർ​ത്ത് അ​റ്റ​ത്ത് പ്ലാ​സ്റ്റി​ക് കു​ട്ട ഘ​ടി​പ്പി​ച്ചാ​ണ് സു​ലൈ​മാ​ൻ കി​ണ​ർ കു​ഴി​ക്കു​ന്ന​ത്.
കി​ണ​റി​ൽ നി​ന്ന് മ​ണ്ണ് കു​ട്ട​യി​ൽ കോ​രി​യി​ട്ട് ഇ​ത് താ​ഴെ നി​ന്ന് ത​ന്നെ സു​ലൈ​മാ​ൻ നി​യ​ന്ത്രി​ക്കും.
കി​ണ​ർ കു​ഴി​ക്കു​ന്ന​തി​ന് മാ​ത്ര​മ​ല്ല ആ​രെ​ങ്കി​ലും അ​ബ​ദ്ധ​ത്തി​ൽ കി​ണ​റി​ൽ വീ​ണാ​ൽ അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നും സു​ലൈ​മാ​ന്‍റെ ക​യ്യി​ൽ വി​ദ്യ​യു​ണ്ട്. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് അപകടത്തിൽപ്പെട്ടയാളെ ഒ​രാ​ൾ​ക്കു​ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.
മ​ണ​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​ലൈ​മാ​ൻ. സ്വന്തം വീ​ട്ടു​മു​റ്റ​ത്ത് സു​ലൈ​മാ​ൻ കു​ഴി​ക്കുന്ന കി​ണ​ർ ഇ​പ്പോ​ൾ 13 കോ​ൽ താ​ഴ്ന്നി​രി​ക്കു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​ന​കം വെ​ള്ളം കാ​ണു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സു​ലൈ​മാ​ന്‍റെ കി​ണ​ർ നി​ർ​മാ​ണം കാ​ണാ​ൻ നി​ര​വ​ധി നാ​ട്ടു​കാ​ർ എ​ത്തു​ന്നു​ണ്ട്.

Related posts