ഇടിമിന്നലോടെ വേനൽമഴ കനക്കും;  കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വേ​ന​ൽ മ​ഴ ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ വേ​ന​ല്‍ മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ സാ​ധ്യ​ത.കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ന് വേ​ന​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്നു.

​കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.​കേ​ര​ള ക​ര്‍​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല.

Related posts

Leave a Comment