ഒ​രു ത​യാ​റെ​ടു​പ്പു​ക​ളു​മി​ല്ലാ​തെ എ​ന്നെ സ്റ്റേ​ജി​ലേ​ക്ക് കൈ ​പി​ടി​ച്ചു ക​യ​റ്റി​യത് അച്ഛൻ; പക്ഷേ വളർച്ചയുടെ മധുരം നുകരാൻ അച്ഛനില്ല; ഓർമച്ചെപ്പ് തുറന്ന് സുരഭി ലക്ഷ്മി


ഒ​രു അ​ഭി​നേ​ത്രി​യെ​ന്ന നി​ല​യി​ല്‍ അം​ഗീ​കാ​ര​ങ്ങ​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും എ​ന്നെ തേ​ടി​യെ​ത്തു​മ്പോ​ഴും മ​ന​സി​ല്‍ ഒ​രു നോ​വാ​യി മ​യ​ങ്ങു​ന്ന ഒ​ന്നു​ണ്ട്.

നാ​ല് വ​യ​സി​ല്‍ ഒ​രു ത​യാ​റെ​ടു​പ്പു​ക​ളു​മി​ല്ലാ​തെ എ​ന്നെ സ്റ്റേ​ജി​ലേ​ക്ക് കൈ ​പി​ടി​ച്ചു ക​യ​റ്റി​യ, എ​ന്നി​ലെ ക​ലാ​കാ​രി​യെ തി​രി​ച്ച​റി​ഞ്ഞ എ​ന്‍റെ അ​ച്ഛ​ന്‍.

ഇ​ന്ന് എ​ന്‍റെ സി​നി​മ​ക​ള്‍ കാ​ണാ​ന്‍, എ​ന്‍റെ ഈ ​യാ​ത്ര​യു​ടെ മ​ധു​രം പ​ങ്കി​ടാ​ന്‍ പ​പ്പ കൂ​ടെ​യി​ല്ല. ഞാ​ന്‍ പ​തി​നൊ​ന്നാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പ​പ്പ പോ​യി.

പ​ക്ഷെ ധൈ​ര്യ​ത്തോ​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും എ​ന്നെ ജീ​വി​ക്കാ​ന്‍ പ​ഠി​പ്പി​ച്ച പ​പ്പ​യു​ടെ ഓ​ര്‍​മ​ക​ള്‍​ക്ക് മ​ര​ണ​മി​ല്ല. സ്റ്റി​യ​റിം​ഗ് പി​ടി​പ്പി​ച്ച് ഡ്രൈ​വിം​ഗ് പ​ഠി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തും ചാ​ക്കോ എ​ന്ന് വി​ളി​ച്ച് എ​ന്‍റെ മൂ​ക്ക് പി​ടി​ച്ച് വ​ലി​ക്കാ​റു​ള്ള​തും ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ കൊ​ണ്ടു​പോ​യി ബോ​യ് ക​ട്ട് അ​ടി​പി​ക്കാ​റു​ള്ള​തും എ​ല്ലാം ഓ​ര്‍​മ​ച്ചെ​പ്പി​ല്‍ ഭ​ദ്ര​മാ​ണ്.
-സു​ര​ഭി​ല​ക്ഷ്മി

Related posts

Leave a Comment