മൂ​ന്നു​വ​യ​സു​കാ​ര​നെ മ​ദ്യം ന​ല്‍​കി അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ കാ​ണി​ച്ചു ഉപദ്രവിച്ചത് പിതാവ്; ചോദ്യം ചെയ്ത മാതാവിനെ കമ്പിപഴുപ്പിച്ചു പൊള്ളലേൽപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്


അ​ഞ്ച​ല്‍ : ക​ട​യ്ക്ക​ലി​ല്‍ മൂ​ന്ന് വ​യ​സു​ള്ള മ​ക​ന് മ​ദ്യം ന​ല്‍​കു​ക​യും അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി മാ​താ​വി​ന്‍റെ പ​രാ​തി. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച മാ​താ​വി​നെ പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പി​താ​വി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ള്ള പ​രാ​തി റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രാ​തി ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി എ​ങ്കി​ലും ആ​ദ്യം ന​ട​പ​ടി എ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച പോ​ലീ​സ് പി​ന്നീ​ട് മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തോ​ടെ കേ​സെ​ടു​ത്തു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്ര​ണ​യി​ച്ചു വി​വാ​ഹം ചെ​യ്ത​വ​രാ​ണ്. എ​ന്നാ​ല്‍ വി​വാ​ഹം ക​ഴി​ഞ്ഞു ആ​റു​മാ​സം ക​ഴി​ഞ്ഞ​തോ​ടെ ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ പീ​ഡി​പ്പി​ച്ചു​വെ​ന്ന് മാ​താ​വ് പ​റ​യു​ന്നു.

പ​ല ദി​വ​സ​ങ്ങ​ളി​ലും വീ​ട്ടി​ല്‍ എ​ത്തി മ​ദ്യ​പി​ക്കു​ന്ന ഭ​ര്‍​ത്താ​വ് സെ​വ​ന്‍ അ​പ്പ് എ​ന്ന്‍ പ​റ​ഞ്ഞു കു​ട്ടി​ക്ക് ബി​യ​ര്‍ ന​ല്‍​കും.പി​ന്നീ​ട് അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ കാ​ണി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ല്‍ കു​ട്ടി ഇ​തു​പോ​ലെ ആ​വ​ര്‍​ത്തി​ച്ച​തോ​ടെ താ​ന്‍ ത​ട​യു​ക​യും ത​ട​ഞ്ഞ ത​ന്‍റെ വ​ല​തു​കൈ​യ്യി​ല്‍ സ്റ്റീ​ല്‍ ത​വി പ​ഴു​പ്പി​ച്ചു പൊ​ള്ള​ല്‍ ഏ​ല്‍​പ്പി​ച്ച​താ​യും ഇ​വ​ര്‍ പ​റ​യു​ന്നു.

ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഗാ​ര്‍​ഹി​ക പീ​ഡ​നം മാ​ത്രം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ഭ​ര്‍​ത്താ​വി​നെ ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തോ​ടെ​യും ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ അ​ട​ക്കം സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രെ പോ​ക്സോ നി​യ​മം ചു​മ​ത്തി കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ക​ട​യ്ക്ക​ല്‍ പോ​ലീ​സ്. ക​ട​യ​ക്ക​ലി​ല്‍ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ ആ​ണ് കു​ട്ടി​യു​ടെ പി​താ​വ്.

Related posts

Leave a Comment