ആ​ഴാ​കു​ള​ത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവം:  പ്രതി ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

വി​ഴി​ഞ്ഞം: ആ​ഴാ​കു​ള​ത്തെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​വ​ളം തൊ​ഴി​ച്ച​ൽ മൂ​ങ്ങോ​ട്ടു​കോ​ണം വീ​ട്ടി​ൽ സു​രാ​ജ് (25)ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ച്ച​ൽ സ്വ​ദേ​ശി മ​നു (26)വി​ന്‍റെ അ​റ​സ്റ്റാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ്ര​തി​യെ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യെ​ങ്കി​ലും കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്താ​നാ​യി​ല്ല.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ര​ഹ​സ്യ​മാ​യാ​ണ് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​ത് . ക​ത്തി​ക്കു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നു ന​ൽ​കി​യ മൊ​ഴി പോ​ലീ​സ് കാ​ര്യ​മാ​യെ​ടു​ത്തി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പും ചോ​ദ്യം ചെ​യ്യ​ലും ന​ട​ത്തും.​ഇ​തി​നി​ട​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വി​നീ​ഷ് ച​ന്ദ്ര​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ഫ​ലം ക​ണ്ടി​ല്ല.​

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യ വി​നീ​ഷ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.
കൊ​ല​ക്ക് പി​ന്നി​ലെ വ്യ​ക്ത​മാ​യ കാ​ര​ണം അ​റി​യ​ണ​മെ​ങ്കി​ൽ ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ ന്ന് കോ​വ​ളം സി​ഐ അ​നി​ൽ കു​മാ​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന വാ​ക്കു​ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് വൈ​കു​ന്നേ​ര​ത്തെ ക​ത്തി​ക്കു​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​ത്.​

Related posts