മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ സർവീസുകൾ വെട്ടിക്കുറച്ചു യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസി

മൂ​വാ​റ്റു​പു​ഴ: തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​നെ​രേ പ്ര​തി​ഷേ​ധി​ച്ച് യാ​ത്ര​ക്കാ​ർ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ൽ​നി​ന്നു കാ​ക്ക​നാ​ടു വ​ഴി ക​ലൂ​ർ​ക്ക് ബ​സു​ക​ൾ പു​റ​പ്പെ​ടാ​തെ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ബ​സ് ഡി​പ്പോ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി. തു​ട​ർ​ന്നു 5.30ഓ​ടെ​യാ​ണ് ബ​സ് പു​റ​പ്പെ​ട്ട​ത്.

ജോ​ലി ക​ഴി​ഞ്ഞും സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും വി​ട്ടും എ​ത്തു​ന്ന​വ​ർ​ക്ക് നാ​ലു ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ബ​സ് കി​ട്ടു​വാ​ൻ വൈ​കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. അ​തി​നു മു​ൻ​പു​ള്ള മൂ​ന്നു ബ​സു​ക​ൾ നേ​ര​ത്തെ ത​ന്നെ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ നാ​ലു ബ​സി​ലെ ആ​ളു​മാ​യാ​ണ് വൈ​കി​ട്ട് നാ​ലി​ന് പു​റ​പ്പെ​ടു​ന്ന​ത്. ഇ​ത് ഇ​ഴ​ഞ്ഞു ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്പോ​ഴേ​ക്കും രാ​ത്രി​യാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഇ​തു​മൂ​ലം ഏ​റെ ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത്.

പ്ര​ശ്നം പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ഡി​പ്പോ​യി​ൽ ആ​വ​ശ്യ​ത്തി​നു ക​ണ്ട​ക്ട​ർ​മാ​രും ഡ്രൈ​വ​ർ​മാ​രും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണു സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ പ​ത്തോ​ളം ക​ണ്ട​ക്ട​ർ​മാ​രും ഡ്രൈ​വ​ർ​മാ​രും സ്ഥ​ലം​മാ​റി​പ്പോ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ​യാ​യി​ട്ടും ഒ​ഴി​വു നി​ക​ത്താ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ഴി​യാ​ത്ത​താ​ണു സ​ർ​വീ​സു​ക​ൾ റ​ദ്ദു​ചെ​യ്യു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ​റി​യു​ന്ന​ത്.

Related posts