ഇതൊക്കെ ഓർമ്മവേണം..! നികുതിവെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്ക് ജാമ്യം; എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം അന്വേഷണത്തിൽ ഇടപെടരുത്; ഒരുലക്ഷം ബോണ്ട് വയ്ക്കണമെന്നും കോടതി

കൊച്ചി: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിക്ക് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു.

വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ സംസ്ഥാന സർക്കാരിനെ ക​ബ​ളി​പ്പി​ച്ച് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്‍റെ ഔഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ ​പു​തു​ച്ചേ​രി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന വാ​ട​ക ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2014-ൽ ​ആ​ഡം​ബ​ര വാ​ഹ​നം സുരേഷ് ഗോപി അവിടെ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Related posts