ഇനി പോ​രാ​ട്ട​ത്തിന്‍റെ നാളുകൾ; തൃശൂർ എടുക്കാൻ സു​രേ​ഷ് ഗോ​പി ഇറങ്ങി; വൈകിട്ട് നഗരത്തില്‍ റോഡ് ഷോ

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ തൃ​ശൂ​ർ പോ​രാ​ട്ട​ച്ചൂ​ടി​ലേ​ക്ക്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന തൃ​ശൂ​രി​ൽ ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​ന് റോ​ഡ്ഷോ​യോ​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യും സ​ജീ​വ​മാ​കും. ത​ശൂ​ർ ന​ഗ​ര​ത്തി​ലാ​ണ് റോ​ഡ് ഷോ.

ബി​ജെ​പി ഏ​റ്റ​വും​കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം​വ​ട്ട​മാ​ണു സു​രേ​ഷ് ഗോ​പി ഇ​റ​ങ്ങു​ന്ന​ത്. 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തൃ​ശൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി.​എ​സ്. സു​നി​ൽ​കു​മാ​റും യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി ടി.​എ​ൻ. പ്ര​താ​പ​നും പ്ര​ചാ​ര​ണ​ത്തി​ൽ ഏ​റെ മു​ന്നി​ലാ​ണ്.

വി.​എ​സ്. സു​നി​ൽ കു​മാ​ർ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്ലെ​ല്ലാം റോ​ഡ് ഷോ​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ്ര​മു​ഖ​രു​ടെ പി​ന്തു​ണ തേ​ടി വീ​ടു​ക​ളി​ലെ​ത്തി​യും അ​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചും സ​ജീ​വ​മാ​ണ്. സി​പി​ഐ ഏ​റ്റ​വും​കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന മ​ണ്ഡ​ലം​കൂ​ടി​യാ​ണു തൃ​ശൂ​ർ. ടി.​എ​ൻ. പ്ര​താ​പ​ൻ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്നേ​ഹ​സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി.

ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വൈ​കി​യ​തു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തൃ​ശൂ​രി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യ​തും പി​ന്നീ​ടു ഗു​രു​വാ​യൂ​രി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തും വ​ൻ മു​ൻ​തൂ​ക്കം ന​ൽ​കി​രു​ന്നു. എ​ന്നാ​ൽ, പ്ര​ഖ്യാ​പ​നം വൈ​കി​യ​തോ​ടെ ചു​വ​രെ​ഴു​ത്തു​ക​ൾ​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ട​യ്ക്കു സി​നി​മാ തി​ര​ക്കു​ക​ളി​ലും​പെ​ട്ടു. ഇ​ന്നു ന​ട​ക്കു​ന്ന റോ​ഡ് ഷോ​യോ​ടെ ഒൗ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും.

Related posts

Leave a Comment