മെഷീനില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ വിരലുകള്‍ക്ക് കൃത്യമായ ബ്ലഡ് സര്‍ക്കുലേഷന്‍ ലഭിക്കണം! അപൂര്‍വ ശസ്ത്രക്രിയ നടത്തി വിരലുകള്‍ പഴയപടിയാക്കി സര്‍ജന്‍

സര്‍ജറിയ്ക്കിടെ ഡോക്ടര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. ഗ്ലൗസ്, മൊബൈല്‍ പോലുള്ളവ വയറ്റില്‍ തുന്നിക്കെട്ടി വയ്ക്കുന്നത് പോലുള്ള സംഭവങ്ങള്‍ ആളുകളെ ഞെട്ടിക്കാറുമുണ്ട്.

എന്നാല്‍ മനപൂര്‍വം ചികിത്സയുടെ ഭാഗമായിത്തന്നെ, പരിക്കേറ്റ കൈവിരലുകള്‍ രോഗിയുടെ വയറിനോട് ചേര്‍ത്ത് തുന്നിക്കെട്ടി വിരലുകളെ പഴയ നിലയിലേയ്ക്കാക്കിയെടുത്ത സര്‍ജന്റെ വൈദഗ്ധ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയായിരിക്കുന്നത്.

എവിടെ, എങ്ങനെ സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഏതോ മെഷീനില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ വിരലുകളെയാണ് വിദഗ്ധമായ ചികിത്സയിലൂടെ ഡോക്ടര്‍ പഴയപടിയിലേയ്ക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. കൈയിലെ മൂന്ന് വിരലുകള്‍ അറ്റ് പോവാമായിരുന്ന അവസ്ഥയില്‍ നിന്നാണ് പഴയ പടിയിലാക്കിയത്.

കൃത്യമായ ബ്ലഡ് സര്‍ക്കുലേഷന്‍ ലഭിക്കുന്നതിന് വേണ്ടി ഡോക്ടര്‍ ഇയാളുടെ മൂന്ന് വിരലുകളെ ഉദരത്തോട് ചേര്‍ത്ത് തുന്നിക്കെട്ടുകയായിരുന്നു. ഒരു മാസം രോഗി ഈ അവസ്ഥയില്‍ തുടര്‍ന്നു. അതോടെ വിരലുകള്‍ പൂര്‍വസ്ഥിതിയിലാവുകയും ചലനശേഷി വീണ്ടെടുക്കുകയും ചെയ്തു. മെഡിക്കല്‍ ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജാണ് ഈ സംഭവം ചിത്രമടക്കം പങ്കുവച്ചിരിക്കുന്നത്.

Related posts