അച്ഛൻ യഥാർഥ പോലീസുകാരനാണോ‍? മുഖ്യപ്രതിയുടെ മകന്‍റെ സംശയം  പോലീസ് സ്റ്റേഷനിലെത്തി ചോദിച്ചതോടെ തട്ടിപ്പ് പൊളിഞ്ഞു ;കോട്ടയത്ത് വ്യാജ റിക്രൂട്ടിംഗ് നടത്തിയ പ്രതികളെ കുടുക്കിയ സംഭവത്തിന്‍റെ പിന്നിലെ കഥയിങ്ങനെ…

കോ​ട്ട​യം: പോ​ലീ​സ് ച​മ​ഞ്ഞ് വ്യാ​ജ റി​ക്രൂ​ട്ടിം​ഗ് ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. അ​യ്മ​നം ഒ​ള​ശ ചെ​ല്ലി​ത്ത​റ ബി​ജോ​യ് മാ​ത്യു (36), പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് വ​ട്ട​ക്കു​ന്നേ​ൽ പി.​പി. ഷൈ​മോ​ൻ (40), മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി വാ​ഴ​ക്കു​ഴി​യി​ൽ സ​നി​താ​മോ​ൾ ഡേ​വി​ഡ് (30) എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

റി​ക്രൂ​ട്ടിം​ഗ് ന​ട​ത്തി​യ കൊ​ല്ലാ​ട് ക​ടു​വാ​ക്കു​ള​ത്ത് ഇ​വ​രെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ്ര​തി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​കു​മെ​ന്ന് ഈ​സ്റ്റ് എ​സ്ഐ വ്യ​ക്ത​മാ​ക്കി. ര​ണ്ടു ദി​വ​സം പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടാ​വും. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​ഖ്യ​പ്ര​തി അ​ട​ക്കം ആ​റു പേ​രെ ഇ​നി​യും പി​ടി​കി​ട്ടാ​നു​ണ്ട്. ഇ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ട്രാ​ഫി​ക് കോ​ണ്‍​സ്റ്റ​ബി​ൾ എ​ന്ന ത​സ്തി​ക​യി​ലേ​ക്കാ​ണ് ഇ​വ​ർ ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ക്രൂ​ട്ടിം​ഗി​ന് ശേ​ഷ​മാ​ണ് കോ​ട്ട​യ​ത്ത് ന​ട​ത്തി​യ​ത്. പോ​ലീ​സ് ച​മ​ഞ്ഞ് ചി​ല​യി​ട​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.

വ്യാ​ജ പോ​ലീ​സി​നെ കു​ടു​ക്കി​യ​ത് മു​ഖ്യ​പ്ര​തി​യു​ടെ മ​ക​നും കൂ​ട്ടു​കാ​ര​നും ചേ​ർ​ന്നാ​ണ്. അ​ച്ഛ​ൻ യ​ഥാ​ർ​ഥ പോ​ലീ​സ് ആ​ണോ എ​ന്നു ചോ​ദി​ച്ച് പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് വ്യാ​ജ പോ​ലീ​സു​കാ​രു​ടെ മേ​ൽ കു​രു​ക്കു വീ​ണ​ത്. മ​ക​ന്‍റെ കൂ​ട്ടു​കാ​ര​നും അ​ച്ഛ​ന്‍റെ റി​ക്രൂ​ട്ടിം​ഗ് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് നി​യ​മ​നം ല​ഭി​ച്ചി​രു​ന്നു. ട്രാ​ഫി​ക് കോ​ണ്‍​സ്റ്റ​ബി​ൾ എ​ന്നാ​യി​രു​ന്നു പോ​സ്റ്റ്.

നി​യ​മ​നം സ്ഥി​ര​മാ​കു​മോ എ​ന്ന​റി​യാ​നാ​ണ് മു​ഖ്യ​പ്ര​തി​യു​ടെ മ​ക​നും കൂ​ട്ടു​കാ​ര​നും പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. നി​യ​മ​ന ഉ​ത്ത​ര​വും മ​റ്റും പോ​ലീ​സ് ക​ണ്ട​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. പി​ന്നീ​ട് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി​യി​രു​ന്ന മൈ​താ​നം വ​ള​ഞ്ഞ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts