ഇ​നി എ​ല്ലാം പ​ഴ​യ പോ​ലെ … എ​ല്ലു മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ താ​ടി​യി​ലെ ട്യൂ​മ​ര്‍ നീ​ക്കി, വീ​ട്ട​മ്മ​യു​ടെ മു​ഖം പൂ​ര്‍​വ രൂ​പ​ത്തി​ലാ​ക്കി

മു​​​ഖ​​​ത്തെ എ​​​ല്ലു മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ, തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ അ​​​ന്പ​​​ത്തേ​​​ഴു​​​കാ​​​രി​​​യു​​​ടെ താ​​​ടി​​​യി​​​ലെ ട്യൂ​​​മ​​​ര്‍ നീ​​​ക്കം ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ 25നു ​​​ന​​​ട​​​ത്തി​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്‍ കാ​​​ലി​​​ല്‍നി​​​ന്ന് ഫി​​​ബു​​​ല എ​​​ന്ന എ​​​ല്ലെ​​​ടു​​​ത്താ​​​ണു പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ ശാ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ വീ​​​ട്ട​​​മ്മ​​​യു​​​ടെ മു​​​ഖം പൂ​​​ര്‍വ രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്.

ഇ​​​തി​​​നു മു​​​മ്പ് ര​​​ണ്ടു ത​​​വ​​​ണ മ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്തി​​​രു​​​ന്ന രോ​​​ഗി​​​ക്കു വീ​​​ണ്ടും ഇ​​​തേ ഭാ​​​ഗ​​​ത്ത് ട്യൂ​​​മ​​​ര്‍ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ച രോ​​​ഗി​​​യു​​​ടെ ഇ​​​ട​​​തു​​​കാ​​​ല്‍ ഭാ​​​ഗം തു​​​റ​​​ന്ന് ചെ​​​വി​​​യു​​​ടെ താ​​​ഴെ മു​​​ത​​​ല്‍ താ​​​ടി​​​യെ​​​ല്ല് വ​​​രെ​​​യു​​​ള്ള ഭാ​​​ഗം നീ​​​ക്കം ചെ​​​യ്ത് ക​​​ണ്‍സ്ട്ര​​​ക്ഷ​​​ന്‍ സ​​​ര്‍ജ​​​റി ന​​​ട​​​ത്തി.

സീ​​​നി​​​യ​​​ര്‍ പ്ലാ​​​സ്റ്റി​​​ക് സ​​​ര്‍ജ​​​ന്‍ ഡോ. ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഡോ. ​​​ആ​​​ശ സി​​​റി​​​യ​​​ക്, ഡോ. ​​​ദി​​​വ്യ, ഡോ. ​​​ആ​​​ര്‍. ഗോ​​​പി​​​നാ​​​ഥ്, ഡോ. ​​​ബീ​​​ന ഡേ​​​വി​​​സ്, ഡോ. ​​​മോ​​​നി, ഡോ. ​​​ജോ​​​ര്‍ജ് എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് 12 മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ട്യൂ​​​മ​​​ര്‍ നീ​​​ക്കം ചെ​​​യ്ത​​​ത്.

Related posts

Leave a Comment