കൊ​ല​ക്കേ​സ്; ഗു​സ്തി താ​രം സു​ശീ​ൽ കു​മാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പാ​രി​തോ​ഷി​കം

 
 
 
ന്യൂ​ഡ​ൽ​ഹി: കൊ​ല​പാ​ത​ക കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഗു​സ്തി താ​രം സു​ശീ​ല്‍ കു​മാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഡ​ല്‍​ഹി പോ​ലീ​സ്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പാ​രി​തോ​ഷി​ക​മാ​യി ന​ല്‍​കു​ക.

സു​ശീ​ലി​നൊ​പ്പം ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന അ​ജ​യ് എ​ന്ന​യാ​ളെ കു​റി​ച്ച് വി​വ​രം ന​ല്‍​കി​യാ​ല്‍ 50,000 രൂ​പ പാ​രി​തോ​ഷി​കം ന​ല്‍​കും. ഗു​സ്തി​യി​ല്‍ ജൂ​നി​യ​ര്‍ ത​ല​ത്തി​ല്‍ ദേ​ശീ​യ ചാമ്പ്യ​നാ​യ സാ​ഗ​ര്‍(23) മ​രി​ച്ച കേ​സി​ലാ​ണ് സു​ശീ​ല്‍ കു​മാ​ര്‍ ഒ​ളി​വി​ല്‍ പോ​യ​ത്.

ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ഡ​ല്‍​ഹി-​എ​ന്‍​സി​ആ​ര്‍ മേ​ഖ​ല​ക​ളി​ലും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment