സ്വ​പ്‌​ന സു​രേ​ഷി​ന് കേ​ന്ദ്ര സു​ര​ക്ഷ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്; ഇ​ഡി കോടതിയിൽ നൽകിയ സ​ത്യ​വാ​ങ്മൂ​ലത്തിൽ പറ‍യുന്ന കാരണം  ഇങ്ങനെ…

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷി​ന് സു​ര​ക്ഷ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള ഏ​ജ​ൻ​സി​യാ​ണ് ഇ​ഡി. സു​ര​ക്ഷ ന​ൽ​കാ​നു​ള്ള സം​വി​ധാ​നം ​ഇ​ല്ലെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ​യ്ക്കാ​യി ഇ​ഡി സം​സ്ഥാ​ന പോ​ലീ​സി​നെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​സി​ൽ ക​ക്ഷി​യ​ല്ല.

അതിനാൽ കേ​ന്ദ്ര സു​ര​ക്ഷ ന​ൽ​കാ​നാ​കി​ല്ലെന്നും വ്യക്തമാക്കി എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ൽ ഇ​ഡി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു.

നേ​ര​ത്തെ കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ സ്വ​പ്‍​ന സു​രേ​ഷി​ന്‍റെ പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ന് പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ പോ​ലീ​സ് സു​ര​ക്ഷ ആ​വ​ശ്യ​മി​ല്ലെ​ന്നും പ​ക​രം ഇ​ഡി സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്‍​ന​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment