
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യുന്നത് രണ്ടാം ദിനവും തുടരുന്നതോടെ മുട്ടിടിച്ച് ഉന്നതര്‍. ഇതിനിടെ മുഖ്യമന്ത്രി യുടെ മുൻ പ്രിൻസിപ്പൽ സെ ക്രട്ടറി എം. ശിവശങ്കറിനെ കൊച്ചി യിലേക്ക് എൻഐ എ വിളിച്ചു വരുത്തി.
സ്പ്ന സുരേഷുമായി സര്‍ക്കാരിലും അല്ലാതെയും സംസ്ഥാനത്തെ പല ഉന്നതര്‍ക്കും അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച ഉത്തരങ്ങള്‍ സ്വപ്നയില്‍നിന്ന് തേടിയതായാണ് സൂചന.
മന്ത്രിമാരടക്കം സ്വപ്നയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് ചേദ്യം ചെയ്യല്‍. കേസ് സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പുറത്തുവരുമെന്നാണ് സൂചന. നാളെയും ചോദ്യം ചെയ്യല്‍ തുടരും.
അറസ്റ്റിലായ ശേഷം സ്വപ്നയില്‍നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാഫലങ്ങളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍. മൊബൈല്‍ ഫോണില്‍നിന്ന് സ്വപ്ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു.
സ്വപ്ന ആദ്യം നല്കിയ മൊഴികളില്‍ നിന്ന് വിരുദ്ധമായ കാര്യങ്ങളാണ് ഡിജിറ്റല്‍ തെളിവുകളായി എന്‍ഐഎയ്ക്ക് ലഭിച്ചത്. മാത്രമല്ല, മൊഴികളില്‍ പലതും കളവാണെന്നും വ്യക്തമായി.
സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഐഎ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ജലീല്‍ നല്കിയ മൊഴികള്‍ എന്‍ഐഎ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ മറുപടികളും സ്വപ്നയുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടോയെന്നാകും എന്‍ഐഎ പ്രധാനമായും നിരീക്ഷിക്കുക.
യുഎഇ കോണ്‍സുലേറ്റില്‍ നിന്നു മതഗ്രന്ഥം കൈപ്പറ്റിയതിലും കോണ്‍സുല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷും മന്ത്രി കെ.ടി. ജലീമായുളള പരിചയം സംബന്ധിച്ചതിന്റെ കൂടുതല്‍ വിവരങ്ങളും എന്‍ഐഎ തേടും.
ജലീലിനോട് നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ചും സ്വപ്ന വിശദീകരിക്കേണ്ടി വരും.
ശിവശങ്കർ കുരുക്കിലേക്ക്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു ഡിലീറ്റ് ചെയ്ത ഡേറ്റകളെന്നാണു വിവരം. സ്വപ്നയെ ചോദ്യം ചെയ്തതിന്റെ വെളിച്ചത്തില്‍ അദേഹത്തെ വീണ്ടും വിളിപ്പിക്കും.
മന്ത്രി കെ.ടി. ജലീലിനൊപ്പം രണ്ടാമതൊരു മന്ത്രിയും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. കൂടാതെ മന്ത്രി പുത്രനുമായിട്ടുള്ള സ്വപ്നയുടെ ബന്ധവും അറിയേണ്ടതുണ്ട്.
സ്വപ്ന സുരേഷിന്റെ ഡിജിറ്റല്‍ രേഖകള്‍ മുന്നില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിലയും പരുങ്ങലിലക്കും.
മുന്‍ മൊഴികളിലെല്ലാം ശിവശങ്കറിനെ സഹായിക്കുന്ന രീതിയിലുള്ള മൊഴികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി ശിവശങ്കറിന്റെ സഹായം തേടിയതും അദ്ദേഹത്തെ സഹായിച്ചതും വെളിപ്പെടുത്തേണ്ടിവരും.
നയതന്ത്ര സ്വര്‍ണക്കടത്ത് സംഭവവികാസങ്ങള്‍ അരങ്ങേറിയ ജൂണ്‍ 30 നും ജൂലൈ പത്തിനുമിടെ ഇവര്‍ 4000 ജിബി ഡേറ്റയാണു ഡിലീറ്റ് ചെയ്തത്. ഇതില്‍ വിഐപികളെ കുടുക്കാന്‍ പോന്ന തെളിവുകളുണ്ടെന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ സ്വപ്നാ സുരേഷിന്റെ ഇനിയുള്ള ചോദ്യം ചെയ്യല്‍ അതിനിര്‍ണായകമാകും. ഈ തെളിവുകള്‍ കസ്റ്റംസിനും ഇഡിക്കും എന്‍ഐഎ കൈമാറും. ആദ്യഘട്ടത്തില്‍ 12 ദിവസം സ്വപ്നയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.