പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ! ട്രെയ്‌ലറില്‍ അര്‍ബാസ് ഖാനും

മലയാളത്തിലെ യുവനടി പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്.

പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദത്തില്‍ ഇടം നേടിയ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളാണ് ചിത്രത്തിന് വിവാദഛായ നല്‍കിയത്.

ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അസീം അലി ഖാന്‍, അര്‍ബാസ് ഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Related posts

Leave a Comment