സ്വർണക്കടത്ത് അന്വേഷണം ഉന്നതർക്കടുത്ത്! ഇ​​​ന്ത്യ​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള​​​വ​​​ര്‍ ഇ​​​തി​​​ലു​​​ണ്ട്; സ്വ​​​പ്‌​​​ന അ​​​ധി​​​കാ​​​രകേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ അ​​​പാ​​​ര​​​മാ​​​യ സ്വാ​​​ധീ​​​ന​​​വും ബ​​​ന്ധ​​​വു​​​മു​​​ള്ള വ്യ​​​ക്തി​​​

കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​ന്വേ​​ഷ​​ണം ഉ​​യ​​ർ​​ന്ന രാഷ്‌ട്രീയ​​ക്കാ​​രട​​ക്കം ഉ​​​ന്ന​​​ത​​സ്വാ​​​ധീ​​​ന​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ളി​​​ലേ​​​ക്ക് അ​​​ടു​​​ത്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ക​​​സ്റ്റം​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള​​​വ​​​ര്‍ ഇ​​​തി​​​ലു​​​ണ്ട്. അ​​​ധി​​​കാ​​​രകേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ അ​​​പാ​​​ര​​​മാ​​​യ സ്വാ​​​ധീ​​​ന​​​വും ബ​​​ന്ധ​​​വു​​​മു​​​ള്ള വ്യ​​​ക്തി​​​യാ​​​ണ് മു​​ഖ്യ​​പ്ര​​തി​​യാ​​യ സ്വ​​​പ്‌​​​ന സു​​രേ​​ഷ്​. ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സ്വ​​​പ്ന​​യ്ക്കു മൊ​​​ഴിപ്പക​​​ര്‍​പ്പ് ന​​​ല്‍​കു​​​ന്ന​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ക​​​സ്റ്റം​​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

ക​​​സ്റ്റം​​​സ് ആ​​​ക്‌ടിലെ സെ​​​ക്‌ഷന്‍ 108 പ്ര​​​കാ​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ത​​​ന്‍റെ മൊ​​​ഴി​​​യു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍​ക്കാ​​യി സ്വ​​​പ്ന ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീഷണൽ സി​​​ജെ​​​എം കോ​​​ട​​​തി നി​​​ര​​​സി​​​ച്ചി​​രു​​ന്നു.

ഇ​​തി​​നെ​​തി​​രെ സ്വ​​പ്ന ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാണ് ക​​​സ്റ്റം​​​സ് ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ വ്യ​​​ക്ത​​​മാ​​​ക്കി വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക ന​​​ല്‍​കി​​​യ​​​ത്.

സ്വ​​​പ്‌​​​ന​​യു​​ടെ മൊ​​​ഴി​​​യി​​​ല്‍ സ​​​മൂ​​​ഹ​​​ത്തി​​​ല്‍ സ്വാ​​​ധീ​​​ന​​ശ​​​ക്തി​​​യു​​​ള്ള​​​വ​​​രും ഉ​​​ന്ന​​​ത​​സ്ഥാ​​​ന​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ വ്യ​​​ക്തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​രാ​​​മ​​​ര്‍​ശ​​​മു​​​ണ്ട്.

പ​​​ല രാ​​​ഷ്‌ട്രീ​​​യ​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യും വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ത​​​നി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു സ്വ​​​പ്ന വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്. മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ട ചി​​​ല ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​തു വ്യ​​​ക്ത​​​മാ​​​ണ്.

സ്വ​​​പ്ന​​​യു​​​ടെ മൊ​​​ഴിപ്പ​​​ക​​​ര്‍​പ്പ് പു​​റ​​ത്താ​​യാ​​ല്‍ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഉ​​​ന്ന​​​ത വ്യ​​​ക്തി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ത​​​ട​​​സ​​​പ്പെ​​​ടും. സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നു ഭ​​​യ​​​ന്നു സ്വ​​​പ്ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് മൊ​​​ഴി മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.

ഇ​​​പ്പോ​​​ഴും സ്ഥി​​​തി​​​ക്കു മാ​​​റ്റ​​​മി​​​ല്ല. ആ ​​​നി​​​ല​​​യ്ക്കു മൊ​​​ഴി​​​പ്പ​​​ക​​​ര്‍​പ്പ് പു​​​റ​​​ത്തു​​വ​​​രു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും ക​​​സ്റ്റം​​​സ് പറഞ്ഞു.

അ​​​ന്വേ​​​ഷ​​​ണ​​ഘ​​​ട്ട​​​ത്തി​​​ല്‍ മൊ​​​ഴി​​​യു​​​ടെ പ​​​ക​​​ര്‍​പ്പ് പ്ര​​​തി​​​ക​​​ള്‍​ക്കു ന​​​ല്‍​കു​​​ന്ന​​​തി​​​നെ ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി ച​​​ട്ട​​​ത്തി​​​ലും ഇ​​​ന്ത്യ​​​ന്‍ തെ​​​ളി​​​വു നി​​​യ​​​മ​​​ത്തി​​​ലും ത​​​ട​​​യു​​​ന്നു​​​ണ്ട്. പ്ര​​​തി​​​ക​​​ളു​​​ടെ മൊ​​​ഴി കോ​​​ട​​​തി ഇ​​തു​​വ​​രെ രേ​​​ഖ​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

വി​​​ദേ​​​ശ​​​ത്ത​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​ണ്ടെ​​ന്നും ക​​​സ്റ്റം​​​സ് വ്യ​​ക്ത​​മാ​​ക്കി. സ്വ​​​പ്ന​​​യു​​​ടെ ഹ​​​ര്‍​ജി നാ​​​ളെ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts

Leave a Comment