തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിമര്‍ശനം. എല്‍ഡിഎഫ് സ്ഥാനാഥി എം. സ്വരാജിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത കുറവായിരുന്നു.
സ്വന്തം നാട്ടില്‍പോലും ജനങ്ങളുടെ പിന്തുണ നേടാന്‍ സാധിച്ചില്ല. സംസ്ഥാന നേതാവെന്ന നിലയില്‍ സ്വരാജിനെ രംഗത്തിറക്കിയിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് സ്വരാജിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണെന്നു ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ എക്സിക്യൂട്ടീവ് തീരുമാനിച്ചു.