ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച്  ഭർത്താവ്;  അമ്മയിച്ഛനെ  ഇരുമ്പുവടിക്ക് അടിച്ച് വീഴ്ത്തി അമ്മായിയമ്മയെ ആശുപത്രിയിലെത്തിച്ച് മരുമക്കൾ; വീട്ടിലെത്തിയപ്പോൾ  മരുമക്കൾ അറസ്റ്റിൽ…


കൊ​ല്ലം: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​രു​മ​ക്ക​ളെ പോലീസ് അ​റ​സ്റ്റു​ചെ​യ്തു. മ​ര​ണം ത​ല​ക്ക് ക്ഷ​ത​മേ​റ്റാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​രു​മ​ക്ക​ളാ​യ കാ​വ​നാ​ട് മ​ഠ​ത്തി​ൽ കാ​യ​ൽ​വാ​ര​ത്ത് പ്ര​വീ​ൺ​ഭ​വ​നി​ൽ പ്ര​വീ​ൺ(29), സെ​ന്‍റ് ജോ​ർ​ജ് ഐ​ല​ൻ​ഡ് കാ​വ​നാ​ട് ആ​ന്‍റ​ണി (27) എ​ന്നി​വ​രെ​യാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​വ​നാ​ട് സെ​ന്‍റ് ജോ​സ​ഫ് തു​രു​ത്ത് രേ​ഷ്മാ​ഭ​വ​നി​ൽ ജോ​സ​ഫാ(50) ണ് ​മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 5.45ന് ​ജോ​സ​ഫി​നെ മ​രി​ച്ച നി​ല​യി​ൽ മ​തി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ൽ ത​ല​യ്ക്ക് ഏ​റ്റ പ​രിക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​മു​ണ്ട്.

മുതുകിൽ കുത്തി
സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- ജോ​സ​ഫും ഭാ​ര്യ എ​ലി​സ​ബ​ത്തു​മാ​യി വ​ഴ​ക്കി​ടു​ക​യും ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് എ​ലി​സ​ബ​ത്തി​ന്‍റെ മു​തു​കി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ടു​വ​ന്ന ജോ​സ​ഫി​ന്‍റെ മ​രു​മ​ക്ക​ൾ ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് ജോ​സ​ഫി​നെ അ​ടി​ച്ച​ശേ​ഷം എ​ലി​സ​ബ​ത്തി​നെ ക​ട​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ഇ​തി​നി​ടെ ജോ​സ​ഫ് ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജോ​സ​ഫ് മ​രി​ച്ചി​രു​ന്നു.

അ​ഞ്ചാ​ലും​മൂ​ട് പോലീസ് കേ​സെ​ടു​ത്തി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ജോ​സ​ഫ് ഹൃ​ദ്രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന​താ​യും പോ​ലീസ് പ​റ​ഞ്ഞു.

Related posts

Leave a Comment