ഇ​നി ആ​രും ത​ന്നെ ലൈ​ക്കോ സ​ബ്സ്ക്രൈ​ബോ ചെ​യ്യ​ണ്ട​തി​ല്ല; യു​ട്യൂ​ബ് ചാ​ന​ലിനെ കുറിച്ച് സ്വാസിക

മി​നി സ്ക്രീ​നി​ൽ നി​ന്നും ബി​ഗ് സ്ക്രീ​നി​ലെ​ത്തി​യ താ​ര​മാ​ണ് സ്വാ​സി​ക വി​ജ​യ്. അ​ഭി​ന​യം മാ​ത്ര​മ​ല്ല നൃ​ത്ത​ത്തി​ലും സ്വാ​സി​ക ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം.

സീ​രി​യ​ൽ താ​രം പ്രേ​മി​നെ​യാ​ണ് സ്വാ​സി​ക വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യ വി​വാ​ഹം ആ​യി​രു​ന്നു. മ​നം​പോ​ലെ മം​ഗ​ല്യം എ​ന്ന സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ആ ​സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​മാ​യെ​ന്നും സ്വാ​സി​ക നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ഴി​താ ഇ​വ​രു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ ഹാ​ക്ക് ആ​യ വി​വ​ര​മാ​ണ് താ​രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ‘എ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ൽ ഹാ​ക്കാ​യി പോ​യി. അ​ത് ഇ​നി കം​പ്ലെ​യി​ന്‍റ് കൊ​ടു​ത്ത് തി​രി​കെ കി​ട്ടു​മ്പോ​ളേ​ക്കും ലേ​റ്റ് ആ​കും. പ​ഴ​യ ചാ​ന​ലി​ലേ​ക്ക് പോ​യി ഇ​നി ആ​രും ലൈ​ക്ക് ചെ​യ്യു​ക​യോ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ക​യോ ചെ​യ്യ​ണ്ട. പ​ഴ​യ വീ​ഡി​യോ​സും കാ​ണ​ണ്ട. ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ ഒ​ക്കെ​യും മ​റ്റൊ​രു ചാ​ന​ൽ വ​ഴി ഉ​ണ്ടാ​കും’ എ​ന്ന് സ്വാ​സി​ക പ​റ​ഞ്ഞു.

Related posts

Leave a Comment