ബിഗ്‌ബോസില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതു പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം; തരികിട സാബുവിനും അരിസ്റ്റോ സുരേഷിനും ബിഗ്‌ബോസ് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രിയെന്ന് ശ്വേതാ മേനോന്‍…

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളികള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കാമറ നിരീക്ഷണത്തിലുള്ള വീട്ടില്‍ പതിനാറ് മത്സരാര്‍ഥികള്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നതാണ് ഈ ഗെയിംഷോ. ഇവരുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും കൊടുക്കുന്നതായിരിക്കും.അതേ സമയം പരിപാടിയില്‍ കാണിക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ്. ഓടാനും ഒളിക്കാനും കഴിയാതെ.. സ്വാകര്യതയ്ക്ക് ഇടനല്‍കാതെ… ടോയ്‌ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും.

രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം സംസാരിക്കുന്നതും പ്രവര്‍ത്തികളുമെല്ലാം മത്സരത്തിന്റെ വിജയത്തിന് നിര്‍ണായകമായി മാറുകയും ചെയ്യും.സ്ഥിരമായി വീട്ടില്‍ ക്യാമറ ഉള്ളതിനാല്‍ പലരും അക്കാര്യം മറന്ന് പോവും. ഇതോടെ പലതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇതാണ് ബിഗ് ബോസ്സിന്റെ ഹൈലൈറ്റും. പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. പരിപാടിയുടെ നിബന്ധനകളെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നുപറഞ്ഞത്.

പരിപാടിയിലെ മത്സരാര്‍ത്ഥിയായ അരിസ്റ്റോ സുരേഷിനെ സംബന്ധിച്ചിടത്തോളം ആദ്യ ദിവസം ശുഭകരമായിരുന്നില്ല. ശാരീരികമായി വയ്യാതായതോടെ മെഡിക്കല്‍ സഹായം തേടിയതിന് ശേഷമാണ് അദ്ദേഹം തിരികെ ഫോമിലെത്തിയത്. ഇടത് കാലിലെ പരിക്ക് കാരണം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അരിസ്റ്റോ സുരേഷിനെ വാരിയെടുത്ത് മെഡിക്കല്‍ സംഘത്തിന് മുന്നിലെത്തിച്ചത് തരികിട സാബുവാണ്. ഇടത് കാലിലെ പെരുവിരലില്‍ നേരത്തെയുണ്ടായിരുന്ന മുറിവ് പഴുത്തതാണ് അദ്ദേഹത്തിന് വിനയായി മാറിയത്. തരികിട സാബുവിന്റെ അപ്രതീക്ഷിത എന്‍ട്രിയുമായി ബന്ധപ്പെട്ട രൂക്ഷവിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങേറുന്നുണ്ട്.

മറ്റ് മത്സരാര്‍ഥികള്‍ ഉറങ്ങുമ്പോള്‍ തരികിട സാബുവും അരിസ്‌റ്റോ സുരേഷും ഉണര്‍ന്നിരിക്കുകയായിരുന്നുവെന്ന് ക്യാപ്റ്റന്‍ ശ്വേതാ മേനോന്‍ പറയുന്നത്. സുരേഷിന്റെ കിടയ്ക്കയ്ക്കരികില്‍ നില്‍ക്കുന്ന സാബുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഓരോ ആഴ്ചയിലും ഓരോ ക്യാപ്റ്റനാണ് ഹൗസിനെ നിയന്ത്രിക്കുക. ഇത്തവണ നറുക്കു വീണതാവട്ടെ ശ്വേതാ മേനോനും.

പരിപാടിയില്‍ നിന്നും പുറത്ത് പോവേണ്ട ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ അരിസ്റ്റോ സുരേഷിന്റെ പേരായിരുന്നു താരം നിര്‍ദേശിച്ചത്. തുടരാന്‍ താല്‍പര്യമില്ലാത്ത തരത്തിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും ശ്വേത പറയുന്നു.അഭിനയവും അവതരണവുമൊക്കെയായി ആകെ സജീവമായ പേളി മാണിക്ക് മമ്മിയെ കാണാതെ കഴിയുമോയെന്ന ആശങ്ക തുടക്കം മുതലേയുണ്ടായിരുന്നു. അടുക്കളയിലെത്തിയതോടെ താരം വികാരധീനയാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായതിനാല്‍ ഫോണില്ലാതെ തുടരാന്‍ പറ്റുമോയെന്ന കാര്യവും പേളിയെ അലട്ടുന്നുണ്ട്. എന്നാല്‍ രഞ്ജിനി ഹരിദാസിന്റെയും ശ്വേതാ മേനോന്റെയും പേര് വരെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.

Related posts